തൃശൂർ: അപൂർവരോഗം ബാധിച്ച യുവാവിന്റെ ചികിത്സാർത്ഥം വാട്സ് ആപ്പ് കൂട്ടായ്മ നാടക സായാഹ്നം സംഘടിപ്പിക്കുന്നു. കാർസനോമ റെക്ടം എന്ന മാരക രോഗം ബാധിച്ച ചൂലിശ്ശേരി, പോഴത്ത് വീട്ടിൽ കെ.സിജുവിന്റെ ചികിത്സയ്ക്ക് സഹായധനം സമാഹരിക്കാനാണ് പരിപാടി. 'ലെഫ്റ്റ് എൻട്രി'യുടെ ബാനറിൽ ഞായറാഴ്ച വൈകിട്ട് ആറിന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ പരിപാടി. സിനിമ, കൃഷി, നാടകം, ഫോക് ലോർ മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ബ്ലാക്ക് കർട്ടൻ കൊളത്തൂരിന്റെ 'പണയം ' നാടകസൗഹൃദം തൃശൂരിന്റെ 'സ്വൈരിത പ്രയാണം' എന്നീ നാടകങ്ങൾ അരങ്ങേറും. എഴുത്തുകാരി സാറ ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ബൈജു അദ്ധ്യക്ഷനാകും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |