റാന്നി : പെരിനാട് കൃഷിഭവൻ പരിധിയിലെ കൂനംങ്കര ബഥനി മലയോട് ചേർന്നുള്ള ഒന്നര ഏക്കർ പുരയിടത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക് നൂറുമേനി വിളവ്. രാധാമണിയും മോഹനൻ പിള്ളയും ചേർന്നാണ് കൃഷി ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിതയൊരുക്കം വൈകിയപ്പോൾ വെട്ടിയാർ ഗ്രാമപഞ്ചായത്തിൽ നിന്ന് ഞാർ എത്തിച്ചു കൃഷി ആരംഭിക്കുകയായിരുന്നു. നെൽകൃഷിക്ക് പുറമേ ഒരേക്കറിൽ ചോളവും കൃഷി ചെയ്തു. ഇരുകൃഷികൾക്കും മികച്ച വിളവാണ് ലഭിച്ചത്. നെൽപ്പാടങ്ങൾ ഇല്ലാത്ത പെരുനാട് ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ നെൽകൃഷിക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും വലിയ പിന്തുണയാണ് നൽകിയത്. കൂടുതൽ പ്രദേശങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. വിളവെടുപ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, വൈസ് പ്രസിഡന്റ് ശ്രീകല.ഡി, രാജൻ, സാമ്പത്തിക സ്ഥിതിവിവര കണക്ക് അഡിഷണൽ ജില്ലാ ഓഫീസർ പി.സേതുനാഥ്, സ്റ്റാറ്റിക്കൽ ഓഫീസർ സുബ്രഹ്മണ്യം, കൃഷി ഓഫീസർ ശ്രീതി.ടി.എസ്, സീനിയർ കൃഷി അസിസ്റ്റന്റുമാരായ എൻ.ജിജി, ജ്യോതിഷ് കുമാർ, ഇൻവെസ്റ്റിഗേറ്റർ മുഹമ്മദ് സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |