കാഞ്ഞങ്ങാട്: കിഴക്കും കര മണലിൽ മെട്രോ ക്ലബ്ബ് 32-ാം വാർഷികാഘോഷവും ലൈബ്രറിയും എഴുത്തുകാരൻ മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. പ്രഭാഷകൻ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് അംഗം കെ.വി ലക്ഷ്മി, എം.വി രാഘവൻ, പപ്പൻ കുട്ടമത്ത്, ഡോക്ടർ എ. അശോകൻ, സി.വി പ്രകാശൻ, ചന്ദ്രൻ മണലിൽ, എം.വി ബാലകൃഷ്ണൻ, അനിത മണി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം. രാജേഷ് സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് കെ. രാകേഷ് നന്ദിയും പറഞ്ഞു. ജീയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ മണലിലെ നിഷ മനോജ്, യു.എസ്.എസ്, എൽ.എസ്.എസ് വിജയികൾ, വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികൾ എന്നിവരെ ആദരിച്ചു. വിളംബര ജാഥ, പുസ്തകങ്ങൾ കൈമാറൽ, കലാസന്ധ്യ എന്നിവയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |