കോഴിക്കോട്: കലാകാരൻമാരുടെ സംഘടനായ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) മാമുക്കോയയുടെ സ്മരണാർത്ഥം സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്കാരം സംവിധായകൻ ഹരിഹരന് കൈതപ്രംനാരായണൻ നമ്പൂതിരി സമ്മാനിച്ചു. ചടങ്ങ്ചലച്ചിത്രതാരം കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. മാമുക്കോക്കോയയുടെ പേരിലുള്ള അവാർഡ്ഏറെ മഹത്തരമാണെന്നും സന്തോഷമുണ്ടെന്നും ഹരിഹരൻ പറഞ്ഞു. രേഖാ സജിത്ത് വിശിഷ്ട പത്രം വായിച്ചു. സവാക്ക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ടി സുബൈർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ വി.എം വിനു, പി.കെ ബാബുരാജ്, സവാക്ക് സംസ്ഥാന പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത്, ട്രഷറർ ഉമേഷ്സാലിയൻ, ഡോ.കെ.മൊയ്തു. സവാക്ക് സഘടനാ സെക്രട്ടറി വിനോദ് കുമാർ അജുംബിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി റഫീഖ് ദാസ് സ്വാഗതവും ട്രഷറർ അബ്ദുള്ളക്കോയ നന്ദിയും പറഞ്ഞു. മാമുക്കോയ, ഹരിഹരൻ എന്നിവരുടെ സിനിമ പോസ്റ്റർ പ്രദർശന ഉദ്ഘാടനം പിന്നണി ഗായകനും ക്രിട്ടിക്സ് അവാർഡ് ജേതാവുമായ പി.കെ സുനിൽകുമാർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |