SignIn
Kerala Kaumudi Online
Monday, 26 August 2019 10.17 AM IST

റിലയൻസ് ഇൻഡസ്‌ട്രീസിന് ലാഭം ₹10,104 കോടി

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 6.82 ശതമാനം വർദ്ധനയോടെ 10,​104 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ലാഭം 9,​459 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 21.25 ശതമാനം വർദ്ധിച്ച് 1.61 ലക്ഷം കോടി രൂപയായി. 2018 ജൂൺപാദത്തിൽ വരുമാനം 1.33 ലക്ഷം കോടി രൂപയായിരുന്നു.

റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ 891 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018-19ലെ ജൂൺപാദത്തിൽ ലാഭം 612 കോടി രൂപയായിരുന്നു. 45.60 ശതമാനമാണ് വർദ്ധന. ജിയോയ്ക്ക് പ്രതി ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം (എ.ആർ.പി.യു) 122 രൂപയാണ്. 11,679 കോടി രൂപയാണ് പ്രവർത്തന വരുമാനം. റിലയൻസ് റീട്ടെയിലിൽ നിന്നുള്ള വരുമാനം 47.5 ശതമാനം വർദ്ധിച്ച് 38,196 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ കടബാദ്ധ്യത 2.88 ലക്ഷം കോടി രൂപയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, RELIANCE INDUSTRIES, Q1 NET PROFIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.