കോട്ടയം : ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2024-25 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. ജൂൺ 30 വരെ പ്രവേശനം നേടാം. അഞ്ചു മുതൽ 10 വയസുവരെയുള്ളവർക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്കൂളുകളിൽ പഠിക്കുന്ന 40 ശതമാനത്തിനു മുകളിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് ടി.സിയുടെ അടിസ്ഥാനത്തിൽ അതതുക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും. പത്താം ക്ലാസിനുശേഷം താമസിച്ചുകൊണ്ടുള്ള ഹയർ സെക്കൻഡറി പഠനത്തിനും സൗകര്യമുണ്ടായിരിക്കും. ഫോൺ: 9400774299,9544118933, വിലാസം: ഹെഡ്മാസ്റ്റർ, സർക്കാർ അന്ധവിദ്യാലയം, ഒളശ്ശ പി.ഒ., കോട്ടയം 686014.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |