SignIn
Kerala Kaumudi Online
Friday, 27 September 2024 3.04 PM IST

സ്കൂട്ടറിലെത്തി സ്ത്രീയുടെ സ്വർണ്ണമാല കവർന്ന രണ്ടു പേർ അറസ്റ്റിൽ.

Increase Font Size Decrease Font Size Print Page
abdurahman-

പഴയങ്ങാടി:ചെറുകുന്ന് താവത്ത് ദാലിൽ റോഡിൽ സ്കൂട്ടറിൽ എത്തി സ്ത്രീയുടെ സ്വർണ്ണ മാല കവർന്ന രണ്ടു പേരെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. കെ. കണ്ണപുരം സ്വദേശി കെ.അബ്ദുറഹ്മാൻ(32,​ഇരിണാവ് കോലത്ത് വയൽ സ്വദേശി വി.വാസിൽ(31) എന്നിവരെയാണ് കണ്ണപുരം സി.ഐ കെ.സുഷിറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെറുകുന്ന് താവത്തെ സുമതി വേണുഗോപാലന്റെ രണ്ടു പവന്റെ മാലയാണ് കവർന്നത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ചെറുകുന്ന് താവത്ത് ദാലിൽ റോഡിലെ വീടിനു സമീപത്ത് വച്ച് സ്കൂട്ടറിൽ വഴി ചോദിച്ച് എത്തിയാണ് മാല കവർന്നത്. സ്കൂട്ടറിന്റെ പിറകുവശത്തിരുന്ന വാസിലാണ് സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്തത്. സുമതി ബഹളം വെച്ചതിന് തുടർന്ന് മോഷ്ടാക്കൾ ഉടൻ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് സി സി ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം തന്നെ ഇവരെ പിടികൂടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.