SignIn
Kerala Kaumudi Online
Friday, 27 September 2024 3.10 PM IST

ജില്ല @99.82 % മധുര വിജയം

Increase Font Size Decrease Font Size Print Page
sslc
sslc

@ ആകെ പരീക്ഷയെഴുതിയത്: 43799

@ ഉപരിപഠന യോഗ്യത നേടിയത്: 43721

@ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ : 8563

@ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിൽ പെൺകുട്ടികളാണ് മുന്നിൽ. 5611

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.82 ശതമാനത്തോടെ ജില്ലയ്ക്ക് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 43799 വിദ്യാർത്ഥികളിൽ 43721 പേരും ഉപരിപഠനത്തിന് അർഹരായി. 22064 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 22008 പേരും 21735 പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 21713 പേരും വിജയിച്ചു. 8563 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. 7917 വിദ്യാർത്ഥികൾക്കായിരുന്നു കഴിഞ്ഞ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ജില്ലയിൽ 99.86 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 104 വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്. 35 സർക്കാർ സ്‌കൂളുകൾ 52 എയ്ഡഡ് സ്‌കൂളുകൾ, 17 അൺ എയ്ഡഡ് സ്‌കൂളുകളുമാണ് മിന്നും വിജയം നേടിയത്.

@മുന്നിൽ വടകര വിദ്യാഭ്യാസ ജില്ല

വടകര വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിജയ ശതമാനം. 99.95 ശതമാനം. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 99.85 ശതമാനവും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 99.63 ശതമാനവുമാണ് വിജയം. അതേ സമയം കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ വിജയ ശതമാനത്തിൽ നേരിയ കുറവാണുള്ളത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിൽ പെൺകുട്ടികളാണ് മുന്നിൽ.5611 പേർ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആൺകുട്ടികളുടെ എണ്ണം 2952 ആണ്.

വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ്. 3359 പേർ. ഇവിടെ പെൺകുട്ടികളാണ് മുന്നിൽ. 2247 പെൺകുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 1112 ആൺകുട്ടികൾക്കാണ് എ പ്ലസ് ലഭിച്ചത്. താമരശേരി വിദ്യാഭ്യാസ ജില്ലയിൽ 3039 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഇതിൽ 1910 പേർ പെൺകുട്ടികളും 1129 പേർ ആൺകുട്ടികളുമാണ്. എ പ്ലസിൽ പിന്നിൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയാണ്. 2165 പേർ. ഇതിൽ തന്നെ 1454 പെൺകുട്ടികൾ എപ്ലസ് സ്വന്തമാക്കിയപ്പോൾ 711 ആൺകുട്ടികൾക്കു മാത്രമാണ് എപ്ലസ് ലഭിച്ചത്.

@ നൂറു ശതമാനം വിജയം, സർക്കാർ സ്‌കൂൾ

നൂറുമേനിയിൽ തിളങ്ങി ജില്ലയിലെ സർക്കാർ സ്കൂളുകൾ. 35 സ്കൂളുകളിലാണ് പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചത്. ജി.വി എച്ച്. എസ്. എസ് പയ്യോളി ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതി നൂറ് ശതമാനം വിജയം നേടിയത്. 720 പേർ. ഗവ. സംസ്കൃത എച്ച്.എസ്.എസ് വടകര ( പരീക്ഷ എഴുതിയവർ- 72 ), ഗവ എച്ച്എസ്എസ് വടകര പുത്തൂർ (104), ജി.എച്ച്.എസ്.എസ് ചോറോട് (123 ), ജെ.എൻ.എം ഗവ. എച്ച്.എസ്.എസ് പുതുപ്പണം (298 ), ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി (576), ജി.എച്ച്.എസ്.എസ് മടപ്പള്ളി (193), ജി.എച്ച്.എസ്.എസ് അഴിയൂർ (78), ജി.എച്ച്.എസ് അവള കുട്ടോത്ത് (117), കെ.കെ. എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി (238), ജി.എച്ച്.എസ്.എസ് കല്ലാച്ചി (170), ജി.എച്ച്.എസ്.എസ് വളയം (279),ജി.ആർ.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി (10),ജി.വി. എച്ച്.എസ്.എസ് കൊയിലാണ്ടി (544),ജി.എച്ച്.എസ്.എസ് പന്തലായനി, കൊയിലാണ്ടി (325 ), ജി.വി .എച്ച്.എസ്.എസ് പയ്യോളി (720),മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ് (245), ജി.വി. എച്ച്.എസ്.എസ് അത്തോളി (344), ജി.എച്ച്.എസ്.എസ് കുറ്റ്യാടി (676), ജി.എച്ച്.എസ്.എസ് വെള്ളിയോട് (105),ഗവ ഹൈസ്കൂൾ വൻമുഖം (82), ഗവ ഹൈസ്കൂൾ കാവിലുംപാറ (96 ), ഗവ ഹൈസ്കൂൾ ചെറുവണ്ണൂർ (58), ജി.ജി .എച്ച്. എസ് .എസ് കല്ലായി (12), ഗവ. എച്ച്.എസ്.എസ് ഈസ്റ്റ് ഹിൽ കോഴിക്കോട് (54), ജി.എച്ച്.എസ്.എസ് കാരപ്പറമ്പ് (66), ഗവ. എച്ച് .എസ് ഫോർ ബോയ്സ്, പറയഞ്ചേരി (6), ഗവ ഗേൾസ് എച്ച്.എസ് പറയഞ്ചേരി (16), ജി.എച്ച്.എസ്.എസ് ഇരിങ്ങല്ലൂർ (56), ജി.ആർ.എഫ്.ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ് ബേപ്പൂർ (16 ), ഗവ അച്യുതൻ ജി.എച്ച്.എസ്.എസ് ചാലപ്പുറം, കോഴിക്കോട് (102), എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ എച്ച്.എസ്. മേരിക്കുന്ന് (30), ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ (340), ജി.എഫ് .എച്ച്.എസ്.എസ് പുതിയാപ്പ (24), ജി. എച്ച്. എസ് .എസ് പെരിങ്ങോളം (87), ജി.എച്ച്.എസ് കക്കോടി (51),ജി.എച്ച്.എസ് കുണ്ടുപറമ്പ് (7), ഇ.എം.എസ്.ജി.എച്ച്.എസ്.എസ് പെരുമണ്ണ (211)

@ എയ്ഡഡ് സ്‌കൂൾ (52 സ്കൂൾ)

ബി.ഇ.എം.എച്ച്എസ് വടകര(99), സെൻറ് ആന്റണീസ് ജി.എച്ച്.എസ് വടകര (227), എം. യു. എം. വി.എച്ച് .എസ്.എസ് വടകര(280), എംജയ് വി.എച്ച്.എസ് സ്കൂൾ വില്ല്യാപ്പള്ളി(583), മേമുണ്ട എച്ച്.എസ്.എസ്(862), കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി(186), ആർ.എ.സി.എച്ച്.എസ്.എസ് കടമേരി(534), ടി.ഐ.എം.ജി.എച്ച്.എസ്.എസ് നാദാപുരം ( 279 ), കെ.പി.എം.എസ്.എം.എച്ച് .എസ് അരിക്കുളം (229), ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്( 326 ), എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ( 357 ), സെൻറ് ജോർജ്ജ് എച്ച്.എസ് വിലങ്ങാട് ( 81 ), എസ്.വി.എ. എച്ച്. എസ് നടുവത്തൂർ (96), പൊയിൽകാവ് എച്ച്.എസ്( 227 ), തിരുവങ്ങൂർ എച്ച്.എസ്.എസ്( 689), എസ്.എൻ.എച്ച്.എസ്.എസ്. തിരുവള്ളൂർ( 689), റഹ്മാനിയ എച്ച്.എസ് ആയഞ്ചേരി (163), നാഷണൽ എച്.എസ്.എസ് വട്ടോളി ( 591), കെ.പി.ഐ.എസ് ഹൈസ്കൂൾ കായക്കൊടി (124), സംസ്കൃത് എച്ച്.എസ് വട്ടോളി ( 362 ), ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ( 225 ), സെൻറ് മേരീസ് എച്ച്.എസ് മരുതോങ്കര ( 74), ഹോളി ഫാമിലി എച്ച്.എസ് പടത്തുകടവ് ( 74), പി ടി ചാക്കോ മെമ്മോറിയൽ എച്ച്. എസ് കുണ്ട്തോട് (72), വടക്കുംപാട് എച്ച്. എസ് ( 379), സി.കെ.ജി മെമ്മോറിയൽ എച്ച് .എസ്. ചിങ്ങപുരം ( 328), വേളോം എച്ച്.എസ് ചെറപുരം ( 185), എ.ജെ ജോൺ മെമ്മോറിയൽ എച്ച്.എസ് ( 147), ക്രെസന്റ് എച്ച്.എസ്.എസ് വാണിമേൽ ( 466), പന്തീരങ്കാവ് എച്ച്.എസ് ( 50 ), പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്, കോഴിക്കോട് ( 327 ), സെന്റ് വിൻസെന്റ് കോളനി ജി.എച്ച്.എസ് കോഴിക്കോട് ( 193 ), സെന്റ് മിഖായേൽസ് എച്ച്.എസ്.എസ് വെസ്റ്റ് ഹിൽ ( 253 ), ബി.ഇ.എം.ജി.എച്ച്.എസ്.എസ് കാലിക്കറ്റ് ( 346 ), സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ( 304), സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട്(184), എം.എം.വി.എച്ച്.എസ്.എസ് കോഴിക്കോട് ( 277), സമോറിൻസ് എച്ച്.എസ്.എസ് കോഴിക്കോട് ( 157), ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.മാരിക്കുന്ന് ( 346), സാവിയോ എച്ച്.എസ്. എസ് ദേവഗിരി ( 293 ), സി.എം.സി ബോയ്സ് എച്ച്.എസ് എലത്തൂർ ( 114), സി.എം.സി ഗേൾസ് എച്ച്.എച്ച്.എസ് എലത്തൂർ ( 106), പി.വി.എസ്.എച്ച്.എസ് എരഞ്ഞിക്കൽ ( 267), എ.കെ.കെ.ആർ ഗേൾസ് എച്ച്.എസ്.എസ്. ചേളന്നൂർ(151), ഫറോക്ക് ഹയർ സെക്കൻഡറി സ്കൂൾ ( 403 ), സി.എം.എം.എച്ച്.എസ്, തലക്കുളത്തൂർ (113), ഹിമായത്തുൽ ഇസ്ലാം എച്ച്.എസ് കോഴിക്കോട് (201), കാലിക്കറ്റ് ഗേൾസ് എച്ച്. എസ് കുണ്ടുങ്ങൽ ( 346), സി.എം.എച്ച്.എസ് മണ്ണൂർ ( 264), ശ്രീ നാരായണ ട്രസ്റ്റ് എച്ച്.എസ്. ചേളന്നൂർ ( 186), ആർ.എച്ച്.എസ് രാമനാട്ടുകര (326).

@ അൺ എയ്‌ഡഡ് സ്കൂൾ


ശ്രീനാരായണ എച്ച്.എസ്.എസ് വടകര -(103), ഇലാഹിയ എച്ച്.എസ്.എസ് വടകര - (72), ഇസ്ലാമിക്‌ അക്കാദമി ഇ.എച്ച്.എസ് കോട്ടയ്ക്കൽ -(12), ഐ.സി.എസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി -(73), ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്.എസ് -(16), കാലിക്കറ്റ്‌ ഇസ്ലാമിക്‌ റെസിഡൻഷ്യൽ എച്ച്. എസ്. മാത്തറ-(30), ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ് കോഴിക്കോട് -(43), സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട് -(132), പ്രസന്റേഷൻ എച്ച്.എസ്.എസ് -(155), വെനേരിനി ഇ.എം.എച്ച്.എസ്.എസ് കരിങ്കല്ലായി -(80), ജെ.ഡി.ടി ഇസ്ലാം ഇക്റ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ -(40), ക്രെസന്റ് പബ്ലിക് സ്കൂൾ മാവൂർ -(44), ഖാദിസിയ ഇംഗ്ലീഷ് സ്‌കൂൾ ( 34), സരസ്വതി വിദ്യാ മന്ദിരം ഇ.എം.എച്ച്.എസ് കോട്ടൂളി ( 43) , നിവേദിതാ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രാമനാട്ടുകര ( 29) , സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പന്തീരാങ്കാവ് (30), മർകസ് ഇന്റർനാഷണൽ സ്‌കൂൾ (47).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.