രാമനാട്ടുകര: കേരള ഗ്രാമ നിർമാണ സമിതിയുടെ ആഭിമുഖ്യത്തിൽ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സാമ്പത്തിക സഹായത്തോടെ വിവിധ പദ്ധതി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി ക്ലസ്റ്റർ രൂപീകരിച്ചു. മഹാക്ലസ്റ്റർ രൂപീകരണ യോഗം ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ടി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാപ്രസിഡന്റ് മോഹനൻ കോട്ടൂർ, വി രാമൻ നായർ, എം.പി.എൻ നമ്പ്യാർ ,ടി.സി തോമസ് എന്നിവരെ ആദരിച്ചു. ബേബി കിഴക്കേഭാഗം , കൗൺസിലർ അഫ്സൽ, അഡ്വ.ജാനകി, രക്തനാകരൻ , വിലാസിനി എന്നിവർ പ്രസംഗിച്ചു. പി. സുരേഷ് ബാബു സ്വാഗതവും,ഇ. ഉദയകുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |