SignIn
Kerala Kaumudi Online
Monday, 14 October 2019 12.03 PM IST

വി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ടീമിനെ തിരഞ്ഞെടുക്കാനുള്ള​ ​സെ​ല​ക്‌ഷ​ൻ​ ​കമ്മിറ്റി​ നാളെ

indian-team

മും​ബ​യ്:​ ​വെ​സ്‌​റ്രി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്ര് ​ടീ​മി​നെ​ക്കു​റി​ച്ചു​ള്ള​ ​സ​സ്പെ​ൻ​സ് ​നീ​ളു​ന്നു.​ ​ടീ​മി​നെ​ ​വെ​ള്ളി​യാ​ഴ്ച​ ​തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ​നേ​ര​ത്തേ​ ​തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ബി.​സി.​സി.​ഐ​യി​ലെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​മൂ​ലം​ ​വ്യാ​ഴാ​ഴ്ച​ ​വൈ​കി​ട്ട് ​തീ​രു​മാ​നം​ ​മാറ്റു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​സെ​ല​ക്‌ഷ​ൻ​ ​ക​മ്മി​റ്റി​ ​നാ​ളെ​ ​ന​ട​ത്താ​നാ​ണ് ​ഇ​പ്പോ​ൾ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​ ​

ലോ​ക​ക​പ്പി​നു​ ​ശേ​ഷം​ ​താ​ര​ങ്ങ​ളു​ടെ​ ​കാ​യി​ക​ക്ഷ​മ​ത​ ​പ​രി​ശോ​ധി​ച്ച​തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ക്കാ​ൻ​ ​വൈ​കി​യെ​ന്നാ​യി​രു​ന്നു​ ​യോ​ഗം​ ​മാ​റ്റി​യ​തി​നു​ ​കാ​ര​ണ​മാ​യി​ ​ബി.​സി.​സി.​ഐ.​ ​അ​റി​യി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​സെ​ല​ക‌്ഷ​ൻ​ ​ക​മ്മി​റ്രി​യോ​ഗ​ത്തി​ൽ​ ​ആ​ര് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​മെ​ന്ന​തി​നെ​ച്ചൊ​ല്ലി​ ​വ്യ​ക്ത​ത​യി​ല്ലാ​തെ​ ​വ​ന്ന​താ​ണ് ​യോ​ഗം​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ​റി​പ്പോ​ട്ട്.​ ​സെ​​​ല​​​ക്‌ഷ​​​ൻ​​​ ​​​ക​​​മ്മി​​​റ്റി​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ക​​​ൺ​​​വീ​​​ന​​​റാ​​​യി​​​ ​​​ബി.​​​സി.​​​സി.​​​ഐ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല​​​ ​​​എ​​​ന്ന​​​ ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​പ്ര​​​ശ്ന​​​ങ്ങ​ളാ​ണ് ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​വ​ഴി​തെ​ളി​ച്ച​ത്.​ ​സെ​​​ല​​​ക‌്ഷ​​​ൻ​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ക​​​ൺ​​​വീ​​​ന​​​റാ​​​യി​​​ ​​​ബി.​​​സി.​​​സി.​​​ഐ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ടെ​​​ന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​നി​​​യോ​​​ഗി​​​ച്ച​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യാ​​​ണ് ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ ​​​വ​​​രു​​​ത്തി​​​യ​​​ത്.​​​ ​​​ലോ​​​ധ​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​ശു​​​പാ​​​ർ​​​ശ​​​ ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി.​​​ ​ഇ​ത് ​ഇ​തു​വ​രെ​ ​ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.
ബി.​സി.​സി.​ഐ​യി​ലെ​ ​ഉ​ന്ന​ത​ർ​ ​സെ​ല​ക് ​ഷ​ൻ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്ക​രു​തെ​ന്നാ​യി​രു​ന്നു​ ​നി​ർ​ദ്ദേ​ശം.​ ​എ​ന്നാ​ൽ​ ​പ​ക​രം​ ​ആ​ര് ​എ​ന്ന​തി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​യി​രു​ന്നി​ല്ല.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​യോ​ഗം​ ​മാ​റ്റി​യ​ത്.​ ​പി​ന്നീ​ട് ​ഇ​ന്ന​ലെ​ ​ബി.​സി.​സി.​ഐ.​ ​അ​ധി​കൃ​ത​ർ​ ​യോ​ഗം​ ​ചേ​ർ​ന്നു​ ​മു​ഖ്യ​ ​സെ​ല​ക്ട​ർ​ ​എം.​എ​സ്.​കെ.​ ​പ്ര​സാ​ദ് ​ത​ന്നെ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ക്കാ​ൻ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​നാ​ളെ​ ​സെ​ല​ക് ​ഷ​ൻ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ചേ​ർ​ന്ന് ​ടീം​ ​തെ​ര​ഞ്ഞെ​ടു​ക്കും.​ ​ശേ​ഷം​ ​ടീം​ ​ലി​സ്റ്റ് ​ബി.​സി.​സി.​ഐ.​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​അ​നു​മ​തി​ക്ക് ​അ​യ​യ്ക്കും.​ ​ഇ​തി​നു​ ​ശേ​ഷ​മാ​കും​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തു​ക.
ധോ​ണി​യു​ണ്ടാ​കു​മോ
എം.​എ​സ്.​ധോ​ണി​ ​വെ​സ്റ്റി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​നു​ണ്ടോ​കു​മോ​യെ​ന്ന​താ​ണ് ​എ​ല്ലാ​വ​രും​ ​ഉ​റ്റു​നോ​ക്കു​ന്ന​ ​കാ​ര്യം.​ ​ധോ​ണി​ ​യു​വ​താ​ര​ങ്ങ​ൾ​ക്ക് ​വ​ഴി​മാ​റി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് ​മു​ൻ​കാ​ല​ ​താ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും​ ​വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ​ധോ​ണി​ ​ഇ​തു​വ​രെ​ ​മ​ന​സു​ ​തു​റ​ന്നി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​ധോ​ണി​ ​ഇ​പ്പോ​ൾ​ ​വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കു​ന്നി​ല്ലെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞ​താ​യി​ ​ഇ​ന്ന​ലെ​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നു.​ ​ഇതിനിടെ ​സെ​ല​ക്‌ഷ​ൻ​ ​മീ​റ്റിം​ഗി​ന് ​മു​ൻ​പ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​ധോ​ണി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യേ​ക്കുെ​മ​ന്നും​ ​വി​വ​ര​മു​ണ്ട്.
ഇ​ന്ത്യ​യ്ക്ക് ​വി​വി​ധ​ ​ഫോ​ർ​മാ​റ്റു​ക​ളി​ൽ​ ​വ്യ​ത്യ​സ്ത​ ​ക്യാ​പ്ട​ൻ​മാ​ർ​ ​വ​ന്നേ​ക്കു​മെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​തെ​റ്റാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​എ​ല്ലാ​ ​ഫോ​ർ​മാ​റ്രി​ലും​ ​ക്യാ​പ്ട​നാ​യി​ ​കൊ​ഹ്‌​ലി​ ​ത​ന്നെ​ ​തു​ട​രു​മെ​ന്ന് ​ചീ​ഫ് ​സെ​ല​ക്ട​ർ​ ​എം.​എ​സ്.​കെ​ ​പ്ര​സാ​ദ് ​പ​റ​ഞ്ഞ​താ​യി​ ​ചി​ല​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
ഏ​തു​ ​ഫോ​ർ​മാ​റ്റി​ലും​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ബാ​റ്റ്സ്മാ​നാ​ണ് ​കൊ​‌​ഹ്‌​ലി.​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​ഇ​ന്ത്യ​യെ​ ​ന​യി​ക്കു​ന്ന​താ​ണ് ​ഉ​ചി​ത​മെ​ന്നാ​ണ് ​സെ​ല​ക്‌ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​നി​ല​പാ​ട്. 2016​ലാ​ണ് ​ഇ​തി​നു​ ​മു​മ്പ് ​ഇ​ന്ത്യ​ക്ക് ​വ്യ​ത്യ​സ്ത​ ​ഫോ​ർ​മാ​റ്റു​ക​ളി​ൽ​ ​വ്യ​ത്യ​സ്ത​ ​നാ​യ​ക​ന്മാ​രു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​ന്ന് ​ഏ​ക​ദി​ന​ങ്ങ​ളി​ൽ​ ​മ​ഹേ​ന്ദ്ര​ ​സി​ങ് ​ധോ​ണി​ ​ഇ​ന്ത്യ​യെ​ ​ന​യി​ച്ച​പ്പോ​ൾ​ ​ടെ​സ്റ്റ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​കൊ​ഹ്‌​ലി​യാ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​പ​ര്യ​ട​ന​ത്തി​നി​ടെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധോ​ണി​ ​ടെ​സ്റ്റ് ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്നു​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​യി​രു​ന്നു​ ​ഇ​ത്ത​ര​മൊ​രു​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യ​ത്.

ധോ​ണി​ക്കെ​തി​രെ ഗം​ഭീർ
ന്യൂ​ഡ​ൽ​ഹി​:​ ​ധോ​ണി​ ​വി​ര​മി​ക്കാ​ൻ​ ​സ​മ​യ​മാ​യെ​ന്ന് ​പ​രോ​ക്ഷ​മാ​യി​ ​ഒ​ളി​യ​മ്പെ​റി​ഞ്ഞ് ​മു​ൻ​ ​താ​ര​വും​ ​ബി.​ജെ.​പി.​ ​എം.​പി​യു​മാ​യ​ ​ഗൗ​തം​ ​ഗം​ഭീ​ർ​ ​രം​ഗ​ത്ത്.​ ​പ്രാ​യോ​ഗി​ക​ത​യു​ടെ​ ​വ​ക്താ​വാ​യ​ ​ധോ​ണി​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ഴ​യ​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ച് ​നി​ന്ന് ​യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി​ ​വ​ഴി​മാ​റി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് ​ഗം​ഭീ​ർ​ ​പ​റ​ഞ്ഞു.​ ​
നേ​ര​ത്തേ​ ​ആ​സ്‌​ട്രേ​ലി​യ​യി​ൽ​വ​ച്ച്,​ ​എ​നി​ക്കും​ ​സ​ച്ചി​നും​ ​സേ​വാ​ഗി​നും​ ​സി.​ബി.​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഒ​രു​മി​ച്ച് ​അ​വ​സ​രം​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്ന് ​ധോ​ണി​ ​പ​റ​ഞ്ഞ​ത് ​ഓ​ർ​ക്കു​ന്നു.​ ​ഗ്രൗ​ണ്ട് ​വ​ലു​താ​ണ് ​എ​ന്ന​താ​യി​രു​ന്നു​ ​കാ​ര​ണം.​ ​ലോ​ക​ക​പ്പി​ൽ​ ​യു​വ​താ​ര​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​അ​ന്ന് ​ധോ​ണി​യു​ടെ​ ​നി​ല​പാ​ട്.​ ​ഇ​പ്പോ​ൾ​ ​അ​തേ​പോ​ലെ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​ഇ​ത് ​യു​വ​താ​ര​ങ്ങ​ളെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ ​സ​മ​യ​മാ​ണ്.​ ​അ​ത് ​ഋ​ഷ​ഭ് ​പ​ന്തോ,​ ​സ​ഞ്ജു​ ​സാം​സ​ണോ,​ ​ഇ​ഷാ​ൻ​ ​കി​ഷ​നോ​ ​ഇ​വ​രൊ​ന്നു​മ​ല്ലാ​തെ​ ​മ​റ്റൊ​രു​ ​വി​ക്ക​റ്റ് ​കീ​പ്പ​റോ​ ​ആ​കാം.​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​വി​ക്ക​റ്റ് ​കീ​പ്പ​റാ​കാ​ൻ​ ​ക​ഴി​വു​ണ്ടെ​ന്ന് ​ക​രു​തു​ന്ന​ ​ആ​രാ​യാ​ലും​ ​അ​വ​സ​രം​ ​ഉ​റ​പ്പാ​ക്ക​ണം - ​ഗം​ഭീ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ ​ക​ണ്ട​ ​എ​ക്കാ​ല​ത്തേ​യും​ ​മി​ക​ച്ച​ ​ക്യാപ്‌ടൻ​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​ധോ​ണി​യെ​ന്ന് ​സ​മ്മ​തി​ച്ച​ ​ഗം​ഭീ​ർ,​ ​ഇ​ന്ത്യ​ ​നേ​ടി​യ​ ​എ​ല്ലാ​ ​വി​ജ​യ​ങ്ങ​ൾ​ക്കും​ ​ധോ​ണി​ക്കു​ ​മാ​ത്രം​ ​ക്രെ​ഡി​റ്റ് ​ന​ൽ​കു​ന്ന​ത് ​ശ​രി​യാ​യ​ ​രീ​തി​യി​ല്ലെ​ന്നും​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, INDIAN TEAM SELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.