SignIn
Kerala Kaumudi Online
Tuesday, 10 December 2019 8.19 AM IST

ഇടുക്കിയിൽ കനത്ത മഴ

തൊടുപുഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കിയിൽ ശക്തമായ മഴ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ ഇന്നലെ കൂടുതൽ ശക്തി പ്രാപിച്ചു. 2304.40 അടിയാണ് നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയമിത് 2380.46 അടിയായിരുന്നു. 2403 അടിയാണ് പരമാവധി സംഭരണശേഷി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ 120.80 എം.എം മഴ ലഭിച്ചു. കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ കണക്ക് പ്രകാരം ഇടുക്കിയിൽ 62 ശതമാനം മഴ കുറവാണ് ഈ കാലവർഷത്തിൽ ലഭിച്ചത്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നായിരുന്നു ഇടുക്കി. ഹൈറേഞ്ചിലടക്കം പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പല സ്ഥലങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വാഗമൺ തീക്കോയി റൂട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാമറ്റം- കൂവപ്പള്ളി റോഡ്, വിമലഗിരി എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.

കോഴിക്കോ‌ട്ട്

പേമാരി

കോഴിക്കോ‌ട് ജില്ലയിൽ ഇന്നലെ പെയ്തത് പേമാരി.വ്യാഴാഴ്ച രാത്രി എട്ടര മുതൽ ഇന്നലെ രാവിലെ എട്ടര വരെയുള്ള കാലയളവിൽ പെയ്തത് 14.6 സെന്റിമീറ്റർ മഴയാണ്. ഈ വർഷം കാലവർഷം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ റെക്കോഡ് മഴയാണിത്. ഇന്നലെ രാവിലെ എട്ടര മുതൽ വൈകിട്ട് വരെയുള്ള സമയത്ത് 6.5 സെന്റി മീറ്ററും മഴ പെയ്തു.ഇത് കൂടി രേഖപ്പെടുത്തുമ്പോൾ 21 മണിക്കൂർകൊണ്ട് 21.1 സെന്റിമീറ്റർ മഴയാണ് പെയ്തത്. പേമാരി കാരണം നഗരത്തിലെ റോഡുകൾ വെളളത്തിൽ മുങ്ങി.മാവൂർ റോഡ് ജംഗ്ഷൻ, ശ്രീ കണ്ഠേശ്വര ക്ഷേത്ര പരിസരം, പുതിയ സ്റ്റാൻഡ് പരിസരം,റെയിൽവേ സ്റ്റേഷൻ പരിസരം, നടക്കാവ് എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മലയോര മേഖലകളിലും കനത്ത മഴയാണ്.

ശബരിമലയിൽ

നിയന്ത്രണം

: കനത്ത മഴയെ തുടർന്ന് ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിലെ ജലനിരപ്പ് ഉയർന്ന് നടപ്പന്തലിൽ വെള്ളം കയറിയതിനാൽ തീർത്ഥാടകരെ ട്രാക്ടർ റോഡിലൂടെയാണ് ഗണപതികോവിൽ വഴി സന്നിധാനത്തേക്ക് വിടുന്നത്.

പുഴയുടെ അടിത്തട്ടിൽ പ്രളയ കാലത്തെ മണൽ നിറഞ്ഞതിനാലാണ് വെള്ളം നടപ്പന്തലിലേക്ക് കയറിയത്. ഇന്നലെ രാവിലെ പമ്പാഗണപതി ക്ഷേത്രത്തിന്റെ രണ്ടാമത്തെ പടിക്കെട്ടുവരെ ഉയർന്ന വെള്ളം ഉച്ചയോടെ താഴ്ന്നു. പമ്പയിലേക്ക് തീർത്ഥാടകർ ഇറങ്ങുന്നത് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ കെട്ടി. പൊലീസും ഫയർഫോഴ്സും സുരക്ഷാ ഉപകരണങ്ങളുമായി രംഗത്തുണ്ട്. പമ്പയിലെ ബലിതർപ്പണത്തിന് നിയന്ത്രണമേർപ്പെടുത്തി. കർക്കടക മാസ പൂജകൾക്ക് ശേഷം ശബരിമല നട നാളെ അടയ്ക്കും.

പത്തനംതിട്ട: ജില്ലയിൽ. ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി, ആനത്തോട് ഡാമുകളിൽ മഴയെ തുടർന്ന് ജലനിരപ്പ് 24 ശതമാനമായി. പമ്പാനദിയിലെ ജലനിരപ്പ് പത്ത് സെന്റീമീറ്റർ ഉയർന്നു. അടിത്തട്ടിൽ പ്രളയകാലത്തെ മണൽ നിറഞ്ഞിട്ടുളളതിനാൽ പമ്പാനദി റാന്നി, കോഴഞ്ചേരി, ആറൻമുള ഭാഗങ്ങളിൽ നിറഞ്ഞൊഴുകുന്നു. അച്ചൻകോവിൽ നദിയിലും കല്ലാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജൂലായ് 22വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEAVY RAINFALL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.