SignIn
Kerala Kaumudi Online
Monday, 26 August 2019 9.00 AM IST

ഒരു സംവിധായകനെന്ന നിലയിൽ എടുക്കേണ്ട തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയി : ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണം വെളിപ്പെടുത്തി അരുൺ ഗോപി

arun-gopi

പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണം താൻ തന്നെയാണെന്ന് സംവിധായകൻ അരുൺഗോപി. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിർമ്മാതാവും, ഒപ്പം നിൽക്കുന്ന നായകനെയും ലഭിച്ചിട്ടും സിനിമ പരാജയപ്പെട്ടെങ്കിൽ അതിന് കാരണം താൻ തന്നെയാണെന്ന് അരുൺ സമ്മതിക്കുന്നു.

അരുൺഗോപിയുടെ വാക്കുകൾ

'സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാൻ തന്നെയായിരുന്നു. ഞാൻ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയിൽ എനിക്കത് വർക്ക് ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി. റിലീസിനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയിൽ എടുക്കേണ്ട തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിയാതെ പോയി. പൂർണമായും എന്റെ മാത്രം മിസ്‌റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിർമ്മാതാവ്. ഞാൻ എന്തു പറഞ്ഞാലും അതിനൊപ്പം നിൽക്കുന്ന ഒരു നായകൻ, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്‌ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തിൽ വേറൊരാൾക്കും അവാകാശമില്ല' അരുൺഗോപി പറയുന്നു.

ഏറെ പ്രതീക്ഷകളോടെയാണ് പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനെത്തിയത്. ആദിയുടെ വിജയത്തിന് ശേഷം പ്രണവും, രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും മികച്ച വിജയം കൈവരിക്കാൻ സിനിമയ്‌ക്ക് കഴിഞ്ഞില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARUN GOPI, IRUPATHIYONNAM NOOTTANDU, PRANAV MOHANLAL, RAMALEELA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.