SignIn
Kerala Kaumudi Online
Tuesday, 20 August 2019 1.00 PM IST

ഇതാണ് മെറിൻ ജോസഫിന്റെ മാസ്,​ പീഡനക്കേസിലെ പ്രതിയെ റിയാദിൽ എത്തി പൊക്കി: ചരിത്രനേട്ടം

merin

കൊ​ല്ലം​:​ ​പ​തി​നാ​ലാം​ ​വ​യ​സി​ൽ​ ​പി​താ​വി​ന്റെ​ ​പ്രാ​യ​മു​ള്ള​ ​ആ​ളി​ൽ​ ​നി​ന്ന് ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ ​നി​ര​ന്ത​ര​ ​ലൈം​ഗി​കാ​തി​ക്ര​മം,​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​പ​റി​ച്ചു​ന​ട​പ്പെ​ട്ട​ ​സ​ർ​ക്കാ​ർ​ ​അ​നാ​ഥ​ ​മ​ന്ദി​ര​ത്തി​ലെ​ ​മ​നം​ ​മ​ടു​പ്പി​ക്കു​ന്ന​ ​പ​രു​ക്ക​ൻ​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ,​ ​ഒ​ടു​വി​ൽ​ ​പി​ടി​വി​ട്ട് ​ക​രി​ഞ്ഞു​പോ​യ​ ​കൗ​മാ​രം.​ ​എ​ല്ലാ​ത്തി​നും​ ​ഉ​ത്ത​ര​മാ​യി​ ​ര​ണ്ട് ​കൗ​മാ​ര​ക്കാ​രി​ക​ൾ​ ​ഒ​രു​ദി​വ​സം​ ​രാ​വി​ലെ​ ​ഒ​രു​മു​ഴം​ ​ക​യ​റി​ൽ​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ​ ​ത​ക​ർ​ന്ന​ത് ​ഇ​വ​രു​ടെ​ ​ഉ​റ്റ​വ​രാ​ണ്.​ ​പെ​ൺ​കു​ട്ടി​യോ​ട് ​അ​തി​ക്ര​മം​ ​കാ​ട്ടി​യ​ശേ​ഷം​ ​നാ​ടു​വി​ട്ട് ​മ​ണ​ൽ​ക്കാ​ട്ടി​ലൊ​ളി​ച്ച​ ​ക്രി​മി​ന​ലി​നെ​ ​പി​ടി​കൂ​ടി​ ​നാ​ട്ടി​ലെ​ത്തി​ച്ച​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​മെ​റി​ൻ​ ​ജോ​സ​ഫി​ന് ​ഇ​പ്പോ​ൾ​ ​അ​ഭി​ന​ന്ദ​ന​ ​പ്ര​വാ​ഹ​മാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി​ ​കു​ല​ശേ​ഖ​ര​പു​രം​ ​കോ​ള​ഭാ​ഗ​ത്ത് ​കൈ​പ്പ​ള്ളി​ ​തെ​ക്ക​തി​ൽ​ ​സു​നി​ൽ​കു​മാ​ർ​ ​ഭ​ദ്ര​നാ​ണ് ​(39​)​ ​അ​റ​സ്‌​റ്റി​ലാ​യ​ത്.​ 2017​ ​ലാ​യി​രു​ന്നു​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​തു​ട​ക്കം.​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​റി​യാ​ദി​ൽ​ ​ജോ​ലി​ ​ചെ​യ്‌​തി​രു​ന്ന​ ​സു​നി​ൽ​കു​മാ​റി​ന് ​ഭാ​ര്യ​യും​ ​ര​ണ്ട് ​മ​ക്ക​ളു​മു​ണ്ട്.​ ​അ​വ​ധി​ക്ക് ​നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ഒ​രു​ ​ബ​ന്ധു​വു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​വ​ച്ച് ​ആ​ ​വീ​ട്ടി​ൽ​ ​ല​ഭി​ച്ച​ ​സ്വാ​ത​ന്ത്ര്യം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്ന് ​മാ​സ​ത്തെ​ ​പീ​ഡ​നം​ ​താ​ങ്ങാ​ൻ​ ​ക​ഴി​യാ​തെ​വ​ന്ന​ ​പെ​ൺ​കു​ട്ടി​ ​വി​വ​രം​ ​സ​ഹ​പാ​ഠി​ക​ളെ​ ​അ​റി​യി​ച്ചു.​ ​സ​ഹ​പാ​ഠി​ക​ൾ​ ​അ​ദ്ധ്യാ​പി​ക​യ്‌​ക്ക് ​വി​വ​രം​ ​കൈ​മാ​റി.​ ​തു​ട​ർ​ന്ന് ​ചൈ​ൽ​ഡ് ​ലൈ​ൻ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ട​പെ​ട്ടു.​ ​അ​പ്പോ​ഴേ​ക്കും​ ​സു​നി​ൽ​കു​മാ​ർ​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലേ​ക്ക് ​ക​ട​ന്നു​ക​ള​ഞ്ഞു.​ ​

കു​ടും​ബ​ത്തി​ലെ​ ​ഒ​രം​ഗ​ത്തെ​ ​പോ​ലെ​ ​ക​രു​തി​യി​രു​ന്ന​ ​സു​നി​ൽ​കു​മാ​ർ​ ​താ​നു​മാ​യു​ള്ള​ ​ച​ങ്ങാ​ത്തം​ ​മു​ത​ലെ​ടു​ത്ത് ​താ​ൻ​ ​മ​ക​ളെ​ ​പോ​ലെ​ ​ക​ണ്ടി​രു​ന്ന​ 14​ ​കാ​രി​യോ​ട് ​കാ​ട്ടി​യ​ ​ക്രൂ​ര​ത​യി​ൽ​ ​മ​നം​നൊ​ന്ത് ​ആ​ ​ബ​ന്ധു​ ​ജീ​വ​നൊ​ടു​ക്കി. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ ​അ​തീ​വ​ ​സ​ന്തോ​ഷ​വ​തി​യാ​യി​ ​ക​ഴി​യേ​ണ്ട​ ​നാ​ളു​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​നാ​ഥ​ ​മ​ന്ദി​ര​ത്തി​ലെ​ ​യാ​ന്ത്രി​ക​ ​ജീ​വി​തം​ ​പെ​ൺ​കു​ട്ടി​യെ​ ​കൂ​ടു​ത​ൽ​ ​ത​ള​ർ​ത്തി.​ 2017​ ​ജൂ​ൺ​ 8​ന് ​അ​തി​ഥി​മ​ന്ദി​ര​ത്തി​ൽ​ ​സ​മാ​ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ത്ത​പ്പെ​ട്ട​ ​ഒ​രു​ ​പ​തി​ന​ഞ്ചു​കാ​രി​യും​ ​പെ​ൺ​കു​ട്ടി​യും​ ​ഒ​രു​ ​മു​ഴം​ ​ക​യ​റി​ൽ​ ​ഒ​രു​മി​ച്ചു​ ​കെ​ട്ടി​ ​തൂ​ങ്ങി​ ​ജീ​വ​നൊ​ടു​ക്കി. പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ ​വ​ഴി വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ന്ന​ ​പ്ര​തി​യെ​ ​പി​ടി​ക്കാ​ൻ​ ​പൊ​ലീ​സ് ​ക​ഠി​ന​ ​പ്ര​യ​ത്നം​ ​ത​ന്നെ​ ​ന​ട​ത്തി.​ ​ഇ​ന്റ​ർ​പോ​ൾ​ ​അ​ട​ക്ക​മു​ള്ള​ ​ഏ​ജ​ൻ​സി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​ഒ​ടു​വി​ൽ​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​ ​നാ​ട്ടി​ലെ​ത്തി​ച്ച​ത്.​

​പ്ര​തി​യെ​ ​പി​ടി​ക്കാ​ൻ​ ​പൊ​ലീ​സ് ​സ​ഞ്ച​രി​ച്ച​ ​വ​ഴി​ക​ൾ:

​ ​പ്ര​തി​യെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​വി​ദേ​ശ​ത്ത് ​റെ​ഡ് ​കോ​ർ​ണ​ർ​ ​പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഇ​ന്റ​ർ​പോ​ൾ​ ​മു​ഖേ​ന​ ​ന​ട​ത്തി.​ ​ഈ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​അ​ന്വേ​ഷ​ണ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റാ​യ​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ ​എ​സ്.​ശ്രീ​ജി​ത്ത് ​ഇ​തി​നു​ള്ള​ ​ക​ത്ത് ​സി.​ബി.​ഐ​ ​മു​ഖേ​ന​ ​സൗ​ദി​ ​ത​ല​സ്ഥാ​ന​മാ​യ​ ​റി​യാ​ദ് ​നാ​ഷ​ണ​ൽ​ ​ക്രൈം​ ​ബ്യൂ​റോ​യ്‌​ക്ക് ​കൈ​മാ​റി.

​ ​പ്ര​തി​ ​സു​നി​ൽ​കു​മാ​ർ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ഥ​ല​വും​ ​സ്‌​പോ​ൺ​സ​റെ​യും​ ​ക​ണ്ടെ​ത്തി​യ​ ​അ​വി​ട​ത്തെ​ ​ക്രൈം​ ​ബ്യൂ​റോ​ ​ഇ​യാ​ളെ​ ​റി​യാ​ദ് ​പൊ​ലീ​സി​ന്റെ​ ​ക​സ്‌​റ്റ​ഡി​യി​ൽ​ ​ത​ട​ഞ്ഞു​വ​ച്ചു.​ ​തു​ട​ർ​ന്ന് ​വി​വ​രം​ ​കേ​ര​ള​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.

​ ​ഗ​ൾ​ഫി​ൽ​ ​പോ​യി​ ​പ്ര​തി​യെ​ ​കൂ​ട്ടാ​ൻ​ ​ടീ​മി​നെ​ ​നി​ശ്ച​യി​ച്ചു.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി​ ​തേ​ടി​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി.​ ​ഉ​ട​ൻ​ ​അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ​ ​കു​റി​പ്പോ​ടെ​ ​ക​ത്ത് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കൈ​മാ​റി.​ ​ഒ​ട്ടും​ ​താ​മ​സി​ക്കാ​തെ​ ​ക്ലി​യ​റ​ൻ​സ് ​ല​ഭി​ച്ചു.

​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​മെ​റി​ൻ​ ​ജോ​സ​ഫ്,​ ​ക്രൈം​ ​റെ​ക്കാ​ഡ്സ് ​ബ്യൂ​റോ​ ​കൊ​ല്ലം​ ​സി​റ്റി​ ​എ.​സി.​പി​ ​എം.​അ​നി​ൽ​കു​മാ​ർ,​ ​ഓ​ച്ചി​റ​ ​സി.​ഐ​ ​ആ​ർ.​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ ​വി​സ​ ​ഓ​ൺ​ ​അ​റൈ​വ​ൽ​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​റി​യാ​ദ് ​അ​ന്താ​രാ​ഷ്‌​‌​ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​തോ​ടെ​ ​മൂ​ന്നാ​ഴ്‌​ച​യാ​യി​ ​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​ ​പ്ര​തി​യെ​ ​അ​വി​ടെ​ ​വ​ച്ച് ​കൈ​മാ​റി.

​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​പ്ര​തി​യെ​ ​കൈ​മാ​റു​ന്ന​തി​ന് ​സാ​ങ്കേ​തി​ക​ ​നൂ​ലാ​മാ​ല​ക​ൾ​ ​ത​ട​സ​മാ​കാ​തി​രി​ക്കാ​നാ​ണ് ​വ​നി​ത​ ​ഐ.​പി.​എ​സ് ​ഓ​ഫീ​സ​ർ​ ​നേ​രി​ട്ടെ​ത്തി​യ​ത്.​ ​കേ​സി​ന്റെ​ ​ഗൗ​ര​വം​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യും​ ​റി​യാ​ദ് ​പൊ​ലീ​സും​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗം​ ​പൂ​ർ​ത്തി​യാ​ക്കി.

​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​സ്ഥാ​ന​പ​തി​ ​ഡോ.​ ​ഔ​സാ​ദ് ​സാ​യ​ദും​ ​റി​യാ​ദ് ​ക്രൈം​ ​വിം​ഗി​ലെ​ ​മ​ല​യാ​ളി​ ​ഉ​ദ്യോ​സ്ഥ​ൻ​ ​മു​ഹ​മ്മ​ദും​ ​ഏ​റെ​ ​സ​ഹാ​യി​ച്ചെ​ന്ന് ​ക​മ്മി​ഷ​ണ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്നു.

​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പ്ര​തി​ ​എ​ത്തി​യ​പ്പോ​ഴും​ ​ഒ​പ്പം​ ​പൊ​ലീ​സു​ണ്ടെ​ന്ന് ​അ​റി​യാ​തി​രു​ന്ന​ ​എ​മി​ഗ്രേ​ഷ​ൻ​ ​വി​ഭാ​ഗം​ ​ലു​ക്ക് ​ഔ​ട്ട് ​നോ​ട്ടീ​സ് ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​സു​നി​ൽ​കു​മാ​റി​നെ​ ​ത​ട​ഞ്ഞു​വ​ച്ചു.

​ ​ഗ​ൾ​ഫി​ൽ​ ​വ​ച്ച് ​സു​നി​ൽ​കു​മാ​റി​ന്റെ​ ​പാ​സ്‌​പോ​ർ​ട്ട് ​ന​ഷ്‌​ട​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​ന​ൽ​കി​യ​ ​എ​മ​ർ​ജ​ൻ​സി​ ​പാ​സ്‌​പോ​ർ​ട്ടി​ലൂ​ടെ​യാ​ണ് ​പ്ര​തി​യെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​പൊ​ലീ​സി​നാ​യ​ത്.

​ ​പ്ര​തി​ക​ളെ​ ​കൈ​മാ​റാ​ൻ​ ​ഇ​ന്ത്യ​യും​ ​സൗ​ദി​ ​അ​റേ​ബ്യ​യും​ ​ത​മ്മി​ൽ​ ​ക​രാ​ർ​ ​നി​ല​വി​ൽ​ ​വ​ന്ന​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ആ​ ​രാ​ജ്യ​ത്ത് ​എ​ത്തു​ന്ന​ ​വ​നി​താ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ​ന്ന​ ​അം​ഗീ​കാ​ര​ത്തി​നും​ ​ഇ​തി​ലൂ​ടെ​ ​മെ​റി​ൻ​ ​ജോ​സ​ഫ് ​അ​ർ​ഹ​യാ​യി. പ്ര​തി​ ​റി​മാ​ൻ​ഡിൽ കു​ട്ടി​ക​ൾ​ക്ക് ​എ​തി​രെ​യു​ള്ള​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​ത​ട​യു​ന്ന​തി​ന് ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ന് ​പു​റ​മെ​ ​ഐ.​പി.​സി​ 305​ ​(​ആ​ത്മ​ഹ​ത്യാ​ ​പ്രേ​ര​ണ​ ​കു​റ്റം​),​ 1989​ൽ​ ​പാ​സാ​ക്കി​യ​ ​പ​ട്ടി​ക​ ​ജാ​തി​ ​-​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​നെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മം​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​നി​യ​മ​ത്തി​ന്റെ​ ​പ്ര​സ​ക്ത​ ​വ​കു​പ്പു​ക​ൾ​ ​എ​ന്നി​വ​ ​ചേ​ർ​ത്താ​ണ് ​പ്ര​തി​ ​സു​നി​ൽ​കു​മാ​റി​നെ​തി​രെ​ ​കു​റ്റ​പ​ത്രം​ ​ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ ​റി​മാ​ൻ​ഡി​ലാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MERIN JOSEPH, IPS, RIYAD, RAPE CASE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.