ജക്കാർത്ത : ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ പ്രവേശിച്ചു. രണ്ടാംസീഡായ ചൈനയുടെ ചെൻ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ കടന്നത് . സ്കോർ 21-19, 21-10.
ഒന്നാം ഗെയിം ഒപ്പത്തിനൊപ്പമായിരുന്നു അവസാന പോയിന്റ് വരെ. രണ്ടാം ഗെയിമിൽ 4-4 എന്ന പോയിന്റ് വരെ ഒപ്പം പൊരുതിയെങ്കിലും പിന്നീട് സിന്ധു ആധിപത്യം പുലർത്തുകയായിരുന്നു. നാലാം സീഡായ ജപ്പാന്റെ അകാനെ യമഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.
സിന്ധുവിന്റെ ആദ്യ ഇൻഡൊനീഷ്യൻ ഓപ്പൺ ഫൈനലാണിത്.
.