കോട്ടയം : പരസ്പരം വായനക്കൂട്ടത്തിന്റെയും കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കോട്ടയം സാഹിത്യോത്സവം കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.ഷാജിമോൻ, ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. ഔസേഫ് ചിറ്റക്കാട് സ്വാഗതവും , കെ.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു. എസ്.സരോജം, പി.കെ.ജലജാമണി, ഡോ.എം.ബി.മനോജ് എന്നിവർ ക്ലാസ് നടത്തി. സാഹിത്യകാരരായ അനിൽ കോനാട്ട്, രാജൻ താന്നിക്കൽ, രാധാകൃഷ്ണൻ കാര്യക്കുളം, ഏലിയാമ്മ കോര, ജി.രമണി അമ്മാൾ, സഹീറ എം എന്നിവരുമായി കെ.എൻ.സുലോചനൻ സർഗ്ഗ സംവാദം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |