കോട്ടയം : കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു. ചെയർമാൻ ജോസ് കെ മാണി എം.പി അദ്ധ്യക്ഷത വഹിക്കും. പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള മണ്ഡലം പ്രസിഡന്റുമാരുടെയും, നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും ,ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം രാവിലെ 10.30 ന് പാർട്ടി ഓഫീസിൽ ചേരുമെന്ന് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കലും അറിയിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |