ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി സംഗമം സംഘടിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ ജനറൽ ബോഡി മീറ്റിംഗ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.മുരളീധരൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള,താലൂക്ക് വൈസ് പ്രസിഡന്റ് കെ.സുകേശൻ എന്നിവർ പങ്കെടുത്തു.താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും
വരവ്-ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |