SignIn
Kerala Kaumudi Online
Friday, 27 September 2024 2.50 PM IST

ത്രിഡി ഓണം

Increase Font Size Decrease Font Size Print Page

ss

ഇത്തവണ ഓണം ത്രിഡിയുടെ സമ്പന്നതയിലാണ്. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് സെപ്തംബർ 12ന് റിലീസ് ചെയ്യും. ടൊവിനോ തോമസ് നായകനായി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണവും സെപ്തംബർ 12ന് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അങ്ങനെ സംഭവിച്ച രണ്ട് ത്രിമാന ചിത്രങ്ങൾ ഒരേദിവസം ഏറ്റുമുട്ടും. പലതവണ റിലീസ് മാറ്റിവച്ച ബറോസ് ആരാധകർക്കുള്ള മോഹൻലാലിന്റെ ഒാണ സമ്മാനം കൂടിയാണ്. ഏറെ വർഷങ്ങൾക്കുശേഷമാണ് ഒാണത്തിന് മോഹൻലാൽ ചിത്രം എത്തുന്നത്. കാമറയ്ക്കും മുൻപിലും പിൻപിലും മോഹൻലാൽ എത്തുന്നതാണ് ബറോസിന്റെ സവിശേഷതകളിലൊന്ന്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ബറോസ് ഒരുങ്ങുന്നത്. റീ റെക്കോർഡിംഗിന്റെ പ്രധാന ഭാഗം ലൊസാഞ്ചലിൽ പൂർത്തിയായിരുന്നു. സ്പെഷ്യൽ എഫ്‌ക്‌ട് ഇന്ത്യയിലും തായ്‌ലാൻഡിലുമാണ് ചെയ്യുന്നത്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം.

പാൻ ഇന്ത്യൻ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണവും ഒരുങ്ങുന്നത്. മൂന്ന് ഗെറ്റപ്പുകളിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കൃതിഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സഖറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.