ചെറുവത്തൂർ: കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായനാവെളിച്ചം പദ്ധതിയുടെ ഭാഗമായി 24ന് അച്ചാംതുരുത്തിയിൽ സംഘടിപ്പിക്കുന്ന സർഗവേനൽ പരിപാടി വിജയിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറി സംഗമം തീരുമാനിച്ചു. താലൂക്ക് പരിധിയിലെ കുട്ടികളും മുതിർന്നവരുമടക്കം 600 ഓളം പേർ പങ്കെടുക്കുന്ന സംഗമം കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്യും. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ലൈബ്രറി സംഗമം ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി. വേണുഗോപാലൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി ടി. രാജൻ, താലൂക്ക് സെക്രട്ടറി വി. ചന്ദ്രൻ, പി. രാമചന്ദ്രൻ, എം.പി ശ്രീമണി, സി.വി വിജയരാജ്, പി.വി ദിനേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |