കോഴിക്കോട്: സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം എം. കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ആചാര്യ എ.കെ.ബി. നായർ ആമുഖ പ്രഭാഷണം നടത്തി. പി.വി. ചന്ദ്രൻ വിശിഷ്ടാതിഥിയായി. കെ. മുരളീധരൻ, എ.കെ. പ്രശാന്ത്, കെ. ആനന്ദമണി, അങ്കത്തിൽ അജയകുമാർ , കെ. എം. സുധീന്ദ്രൻ, അനിൽകുമാർ വയലക്കര, വേണു ഗോപാലൻ പുത്തൻ പുരയിൽ , സുരേഷ് കോളത്തായി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചാക്യാർകൂത്തും നൃത്ത നൃത്ത്യങ്ങളും അരങ്ങേറി. ഇന്ന് വൈകീട്ട് കെ. ടി. താഴം, ചെറുകര മൂല, വഴിപോക്ക്, കോറോത്തുമൂല പ്രാദേശിക കമ്മിറ്റികളുടെ ആഘോഷവരവ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |