കാളികാവ്: ആദർശത്തിന്റെ കരുത്തിൽ അമ്പതാണ്ട് എന്നപ്രമേയത്തിൽ കാളികാവ് മസ്ജിദുൽ മുജാഹിദിൻ സംഘടിപ്പിച്ച മഹല്ല് സമ്മേളനം സമാപിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചര മണിവരെ നീണ്ടു നിന്നു. സമ്മേളനം കെ.എൻ.എം കാളികാവ് മണ്ഡലം പ്രസിഡന്റ് എം.ഹംസ ഉൽഘാടനം ചെയ്തു. തർബിയ പഠന സെഷൻ, വനിതാസമ്മേളനം,രക്ഷിതാക്കളുടെ സംഗമം, യുവ വിദ്യാർത്ഥി സംഗമം,സമാപന സമ്മേളനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. കേരളത്തിലെ പ്രഗൽഭ പണ്ഡിതരായ ജൗഹർ അയനിക്കോട്, മുനീർ മദനി,ആയിശ ചെറുമുക്ക്, ആയിശ സജ്ന, ഷാഹിദ് മുസ്ലിം ഫാറൂഖി തുടങ്ങിയവർ ക്ലാസ്സെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |