കോട്ടയ്ക്കൽ: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നെൽകർഷകരുടെ യോഗവും മണ്ണ് പരിശോധന കാമ്പയിനും സംഘടിപ്പിച്ചു.
സി.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 2024-25 സാമ്പത്തിക വർഷത്തിൽ നഗരസഭ പരിധിയിൽ നെൽകൃഷി ചെയ്യുന്നതു സംബന്ധിച്ച മുന്നൊരുക്കങ്ങളെ കുറിച്ച് കർഷകരുടെ യോഗവും ചേർന്നു. തുടർന്ന് മലപ്പുറത്തെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും നടന്നു. മണ്ണ് പരിശോധന കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ജംഷീദ് പരിശോധനയ്ക്ക് നേതൃത്വം നൽകി. കർഷകർ നൽകിയ അമ്പതോളം മണ്ണ് സാമ്പിളുകൾ പരിശോധിച്ച് ഫലം കർഷകർക്ക് കൈമാറി. കൃഷി ഓഫിസർ എം.വി.വൈശാഖൻ, സീനിയർ അസിസ്റ്റന്റ് യു. ശ്രീജ, അസിസ്റ്റന്റുമാരായ സോജിഷ്, അമൃത,വാർഡ് കൗൺസിലർമാർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |