പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം മൈലാടുപാറ ശാഖയിലെ പ്രതിഷ്ഠാവാർഷികം നടന്നു. സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്.സജിനാഥ്,പി.വി രണേഷ് മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി ഡി.സതീഷ്കുമാർ, ശാഖ വൈസ് പ്രസിഡന്റ് എൻ.കെ.സോമസുന്ദരൻ, പ്രാദേശിക സമിതി പ്രസിഡന്റ് അഡ്വ.സുനിൽ എസ്.ലാൽ, മുൻ ശാഖാ പ്രസിഡന്റ് പി.ആർ.സുഗുണകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |