ചെങ്ങന്നൂർ : ശക്തമായ മഴയിലും കാറ്റിലും മുൻ കൗൺസിലറുമാരുടെ വീടു തകർന്നു. വ്യാപകമായ കൃഷിനാശം ഉണ്ടായി. ചെങ്ങന്നൂർ രണ്ടാം വാർഡിൽ കോടിയാട്ടുകര നാഗതിങ്കൽ മുൻ കൗൺസിലർമാരായ ടി.കെ. നാരായണൻ നായരുടേയും ഭാര്യ ബി.സുഭദ്രക്കുട്ടിയമ്മയുടേയും വീടാണ് 'മഴയിലും കാറ്റിലും മരം വീണ് തകർന്നത്. മികച്ച കർഷകനുള്ള നിരവധി ബഹുമതികൾ ലഭിച്ച മുൻ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.കെ. നാരായണൻ നായരുടെ കൃഷിയിടത്തിലും വ്യാപകമായ നാശനഷ്ടം ഉണ്ടായി. ജാതിയ്ക്ക, വാഴ, തേക്ക്, റംബൂട്ടാൻ, തെങ്ങുകൾ, മാവ്, പ്ലാവ് എന്നിവയും പച്ചക്കറി കൃഷിയും നശിച്ചു. മരം വീണ് ഓട് തകർന്നു വീണെങ്കിലും വീട്ടിലുണ്ടായിരുന്ന നാരായണൻ നായരും സുഭദ്ര കുട്ടിയമ്മയും പരിക്കില്ലാതെ രക്ഷപ്പെട്ടു. വീട്ടു ഉപകരണങ്ങൾക്കും ടി.വി തുടങ്ങിയ വൈദ്യുതോപകരണങ്ങൾക്കും വ്യാപാകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |