തിരുവനന്തപുരം: ഭക്തരുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ക്ഷേത്രാന്തരീക്ഷം സൗഹാർദ്ദപരമാക്കുന്നതിനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന 'ഭക്തസുഖദം ക്ഷേത്രദർശനം' പരിശീലന പരിപാടിക്ക് നാളെ തുടക്കം. രാവിലെ 10.30ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ന്യൂമറോളജിസ്റ്റും മന്ത്രശാസ്ത്രവിദഗ്ദ്ധനുമായ എം.നന്ദകുമാറാണ് നേതൃത്വം. കോ-ഓർഡിനേറ്റർ ആർ. റെജിലാൽ.
ക്ഷേത്ര വികസനത്തിനാവശ്യമായ ധനം വിശ്വാസികളിൽനിന്നോ ഭക്തരിൽ നിന്നോ കണ്ടെത്തേണ്ട സാഹചര്യമായതിനാൽ ക്ഷേത്രങ്ങൾ ഭക്തസൗഹൃദമാക്കണമെന്നാണ് ബോർഡ് വിലയിരുത്തുന്നത്. ഭക്തരുടെ പ്രശ്നങ്ങൾ മനസിലാക്കി പൂജാവിധികൾ നിർദ്ദേശിക്കേണ്ടത് മേൽശാന്തി ഉൾപ്പെടെയുള്ള ജീവനക്കാരാണ്. ഇതിനായി പരിശീലനം അനിവാര്യമാണെന്നും ബോർഡ് വിലയിരുത്തുന്നു. രാവിലെ 11.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശീലന സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |