SignIn
Kerala Kaumudi Online
Friday, 27 September 2024 2.45 PM IST

ടർബോ ജോസിന് അർജുൻ അശോകന്റെ പാട്ട്

Increase Font Size Decrease Font Size Print Page

ss

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ടർബോയിൽ അർജുൻ അശോകന്റെ പാട്ട്. മമ്മൂട്ടിയും അർജുൻ അശോകനും ഒരുമിച്ച ഭ്രമയുഗത്തിനു സംഗീതം ഒരുക്കിയ ക്രിസ്‌റ്റോ സേവ്യറാണ് ടർബോയുടെ സംഗീത സംവിധായകൻ. ടർബോയുടെ പശ്ചാത്തല സംഗീതവും ക്രിസ്റ്റോ സേവ്യറാണ്.

അർജുൻ അശോകൻ ഗാനം ആലപിക്കുന്ന വിവരം ക്രിസ്റ്റോ സേവ്യർ തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു. അർജുൻ അശോകൻ സ്റ്റുഡിയോയിൽ പാടുന്ന വീഡിയോയും ക്രിസ്‌റ്റോ പങ്കുവച്ചു. സിംഗർ അർജുൻ അശോകൻ എന്ന് എഴുതി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നന്ദിയറിയിച്ച് അർജുൻ കമന്റ് ചെയ്തിട്ടുണ്ട്.അതേസമയം തീപ്പൊരി എെറ്രമായി ടർബോയുടെ ട്രെയിലർ ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ റിലീസ് ചെയ്തത്.

മാസ് ആക്ഷൻ കോമഡി ചിത്രമായ ടർബോ മേയ് 23ന് പ്രദർശനത്തിന് എത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ

ടർബോയിൽ ജീപ്പ് ഡ്രൈവറായ ജോസിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്തന്. മിഥുൻ മാനുവേൽ തോമസാണ് രചന. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു.

വിതരണം വെഫേറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
പി.ആർ. ഒ : ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.