രാജാക്കാട്:ബംഗാളിൽ നിന്നും ബൈസൺവാലിയിൽ വിരുന്നിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസൺവാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ വിരുന്നിനെത്തിയ പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശിയായ ദേബ്പ്രസാദ് മുഖർജി(22 )യാണ് പിടിയിലായത്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിൽ ഒറ്റക്കായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കുകയും . വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമ ബംഗാളിലുള്ള സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു. അതിന് ശേഷം പ്രതി ബംഗാളിലേക്ക് കടക്കുകയും ചെയ്തു. കഴിഞ്ഞ 2 7 നാണ് ദമ്പതികൾ ഇതു സംബന്ധിച്ച് രാജാക്കാട് പൊലീസിൽ പരാതി നൽകിയത് , തുടർന്ന് പൊലീസ് സംഘം ബിശ്വേശ്വ പൂരിലെത്തി അവിടത്തെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. മൂന്നാർ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം രാജാക്കാട് എസ് എച്ച് ഒ അജയ് മോഹന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ. സജി എൻ പോൾ, എസ് .സി. പി ഒ ബി ആർ ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |