പരിയാരം: കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 സ്നേഹവീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിർമ്മിക്കുന്ന നാല് വീടുകളിൽ നാലാമത്തെ വീട് പരിയാരം ഗ്രാമപഞ്ചായത്തിലെ മുടിക്കാനത്ത് ട്രാൻസ് ജെന്റർ എമി ഷിറോണിന് എം.വി ഗോവിന്ദൻ എം.എൽ.എ കൈമാറി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷീബ, കെ. സന്തോഷ്, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. രതീശൻ, എ.എം സുഷമ, കെ.വി മനോജ് കുമാർ, കെ. ബാബു, കെ. രഞ്ജിത്ത്, സംഘാടക സമിതി ചെയർമാൻ എം.ടി മനോഹരൻ, ഡി.ടി.എഫ്.കെ സംസ്ഥാന പ്രസിഡന്റ് നേഹ സി. മേനോൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |