SignIn
Kerala Kaumudi Online
Friday, 27 September 2024 3.05 PM IST

നഗരത്തിലെ 3 മേൽപ്പാലങ്ങൾ ദീപാലംകൃതമാക്കുന്നു

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: നഗരത്തിലെ ബേക്കറി ജംഗ്ഷൻ, ചാക്ക, പാളയം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ ദീപാലംകൃതമാക്കുന്നു. എൽ.ഇ.ഡി വർണ വിളക്കുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ സ്മാർട്ട് സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ഫറോക്ക് പാലത്തിൽ സ്ഥാപിച്ച ആധുനിക അലങ്കാരവിളക്കുകളാകും ഇവിടേയും ഉപയോഗിക്കുക. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡിന്റെ (കെൽ) നേതൃത്വത്തിൽ 3.20 കോടി രൂപ ചെലവിലാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചതായും ജൂണിൽ പൂർത്തിയാകുമെന്നും സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.

പാളയം മുതൽ ഇ.എം.എസ് പാർക്ക് വരെയുള്ള (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് പിന്നിൽ) മേൽപ്പാലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈയാഴ്ച വിളക്കുകൾ സ്ഥാപിക്കും. തൂണുകളിൽ വർണചിത്രങ്ങളുമൊരുക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോ​ഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ബേക്കറി ജം​ഗ്ഷൻ പാലത്തിന്റെ തൂണുകളിൽ ഇതിനോടകം ചിത്രവര തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.