SignIn
Kerala Kaumudi Online
Friday, 27 September 2024 2.42 PM IST

39 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ് .സി

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫ. ഇൻ ഒഫ്താൽമോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിംഗ് കോളേജുകൾ) കമ്പ്യൂട്ടർ പ്രോഗ്രാമർ, കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി, കൊമേഴ്സ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (തസ്തികമാറ്റം മുഖേന), കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ് തുടങ്ങിയ സംസ്ഥാന, ജില്ലാതലങ്ങളിൽ ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ വിഭാഗങ്ങളിലായി 39 ഒഴിവുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ് .സി യോഗം തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 3.


അഭിമുഖം

തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 588/2023) തസ്തികയിലേക്ക് അഭിമുഖം നടത്തും.


സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 2/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 186/2023), ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 254/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 428/2023), ടൂറിസം വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 132/2023), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ)- രണ്ടാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 71/2023), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ)- ഒന്നാം എൻ.സി.എ ഹിന്ദുനാടാർ, മുസ്ലീം (കാറ്റഗറി നമ്പർ 202/2023, 203/2023), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) (കാറ്റഗറി നമ്പർ 586/2023), വിവിധ ജില്ലകളിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 309/2023, ആലപ്പുഴ ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ് ) വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 533/2023), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്ലംബർ (കാറ്റഗറി നമ്പർ 39/2023), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 10/2023), കേരള വാട്ടർ അതോറിട്ടിയിൽ എൽ.ഡി.ക്ലർക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 270/2023) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.