തിരുവനന്തപുരം: ശ്രീലങ്കൻ എയർലൈൻസിന്റെ തിരുവനന്തപുരത്തെ പുതിയ ഓഫീസ് പുളിമൂട് അംബുജവിലാസം റോഡിൽ ഉദ്ഘാടനം ചെയ്തു. ട്രാൻസ് ലങ്ക എയർട്രാവൽസുമായി ചേർന്നാണ് പ്രവർത്തിക്കുക. തെക്കൻ ജില്ലകളിലും തമിഴ്നാട്ടിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സേവനമാണ് ലക്ഷ്യമെന്ന് ശ്രീലങ്കൻ എയർലൈൻസ് വേൾഡ് വൈഡ് സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ദിമിത്തു തെന്നകൻ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് 1980 മുതൽ സർവീസ് നടത്തുന്നുണ്ട്. കൂടുതൽ സർവീസുകൾ ഉടൻ തുടങ്ങും. കേരളത്തിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികളുള്ളതിനാൽ കൂടുതൽ പാക്കേജുകളും കൊണ്ടുവരും. ശ്രീലങ്കൻ എയർലൈൻസ് റീജണൽ മാനേജർ ഫസ്വാൻ ഫരീദ്, ഏരിയാ മാനേജർ സൻദുൻ ജയസിംഹെ, ട്രാൻസ്ലങ്ക എയർട്രാവൽസ് എം.ഡി. ബി രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |