SignIn
Kerala Kaumudi Online
Friday, 27 September 2024 5.02 PM IST

'ഞങ്ങൾ വേർപിരിഞ്ഞു ' ജി.വി. പ്രകാശും സൈന്ധവിയും

Increase Font Size Decrease Font Size Print Page

ss

വിവാഹ മോചിതരായ വിവരം ഔദ്യോഗികമായി പങ്കുവച്ച് ഗായകനും സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും. 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രകുറിപ്പിലൂടെയാണ് ജി.വി. പ്രകാശ് കുമാർ അറിയിച്ചു. വിവാഹ മോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹ മാദ്ധ്യ പേജുകളിൽ പോസ്റ്റ് ചെയ്തു.

ഒരുപാട് ആലോചനകൾക്കുശേഷം ‌ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെ സൈന്ധവിയും ഞാനും 11 വർഷം നീണ്ട വിവാഹ ബന്ധത്തിൽ നിന്നു വേർപിരിയാൻ തീരുമാനിച്ചു. വ്യക്തപരമായ ആഴത്തിലുള്ള പരിവർത്തനത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മനസിലാക്കണമെന്നും മാനിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. അകലുകയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് പരസ്പരം എടുക്കാവുന്ന മികച്ചൊരു തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്. നന്ദി. ജി.വി. പ്രകാശ് കുറിച്ചു. 2013 ൽ ആയിരുന്നു ജി.വി. പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അൻവി എന്നൊരു മകളുണ്ട്. എ.ആർ. റഹ്‌മാന്റെ സഹോദരി പുത്രനാണ് ജി.വി. പ്രകാശ്. തമിഴിലെ യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.