കോഴിക്കോട്: കേരള മീഡിയ അക്കാഡമി നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ കോഴ്സുകൾക്ക് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2024 മേയ് 31 ന് 28 വയസ് കവിയരുത്. പട്ടികജാതി-വർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് നിയമനുസൃത വയസ് ഇളവുണ്ടായിരിക്കും. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാഡമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04842422275, 9539084444.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |