തിരുവല്ല: അന്താരാഷ്ട്രാ നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി റാന്തൽ വിളക്കേന്തിയ ഫ്ളോറൻസ് നൈറ്റിംഗേലിനെ അനുസ്മരിച്ചു നഴ്സുമാരുടെ റാലിയോടെ തുടക്കം കുറിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സി.ഇ.ഒ. ഫാ.ഡോ.ഫിലിപ്പ് പയ്യംപളളിൽ, അതിരൂപത വികാരി ജനറാൾ ഫാ.ഡോ.ഐസെക്ക് പറപ്പള്ളിൽ, പുഷ്പഗിരി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, സ്റ്റാഫ് സേവനം അനുഷ്ഠിച്ച വൈദീക ജീവിതം തിരഞ്ഞെടുത്ത ഫാ.ജോൺ ഐക്കര കപ്പൂച്ചി, നഴ്സിംഗ് സൂപ്രണ്ട് സുവർണ്ണ എസ്.പണിക്കർ എന്നിവർ സംസാരിച്ചു. മിമിക്രി ആർട്ടിസ്റ്റ് അരുൺ ഗിന്നസ് മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |