SignIn
Kerala Kaumudi Online
Friday, 23 August 2019 3.28 AM IST

'​അ​ന്താ​ക്ഷ​രി​ ​ക​ളി​ക്കു​ന്നി​ല്ലേ​ ​ചേ​ട്ടാ,​ എന്നാണ് എന്നെ കാണുമ്പോൾ ഒാർക്കുക,​ മലയാളത്തിന്റെ മരുമകൾ പറയുന്നു

france-lakshmi

കേര​ള​ത്ത​നി​മ​യി​ൽ​ ​ക​സ​വു​ ​സാ​രി​യു​ടു​ത്ത് ​നീ​ള​ൻ​ ​മു​ടി​യും​ ​പി​ന്നി​യി​ട്ട് ​മു​ല്ല​പ്പൂ​ ​ചൂ​ടി​യെ​ത്തു​ന്ന​ ​ല​ക്ഷ്‌​മി​യെ​ ​ക​ണ്ടാ​ൽ​ ​ആ​രും​ ​മ​ല​യാ​ളി​ ​അ​ല്ലെ​ന്ന് ​പ​റ​യി​ല്ല.​ ​പ​ക്ഷേ​ ​ഈ​ ​ല​ക്ഷ്‌​മി​ ​മ​ല​യാ​ളി​ ​അ​ല്ല.​ ​ഫ്രാ​ൻ​സി​ലാ​ണ് ​ജ​ന​നം.​ ​ഇ​ന്ത്യ​ൻ​ ​സം​സ്‌​കാ​ര​ത്തോ​ടും​ ​നൃ​ത്ത​ത്തോ​ടു​മു​ള്ള​ ​ഇ​ഷ്‌​ടം​ ​അ​വ​സാ​നം​ ​ല​ക്ഷ്‌​മി​യെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​മ​രു​മ​ക​ളാ​ക്കി.​ ​അ​തേ​ ​സ്നേ​ഹ​ത്തോ​ടെ​ ​ല​ക്ഷ്‌​മി​ ​മ​ല​യാ​ള​ത്തേ​യും​ ​കേ​ര​ള​ത്തേ​യും​ ​ചേ​ർ​ത്തു​പി​ടി​ക്കു​ന്നു.

ഇ​ന്ത്യ​യോ​ടും​ ​ഇ​ന്ത്യ​ൻ​ ​സം​സ്‌​കാ​ര​ത്തോ​ടു​മു​ള്ള​ ​എ​ന്റെ​ ​ഇ​ഷ്‌​ട​ത്തി​ന്റെ​ ​ഒ​രു​ ​ഘ​ട​കം​ ​നൃ​ത്ത​മാ​ണ്,​​​ ​മ​റ്റൊ​ന്ന് ​എ​ന്റെ​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും.​ ​ശ​രി​ക്കും​ ​അ​വ​ർ​ക്കാ​യി​രു​ന്നു​ ​ഇ​ന്ത്യ​യോ​ട് ​ഇ​ഷ്‌​ട​കൂ​ടു​ത​ൽ.​ ​ഇ​വി​ടെ​ ​സ്ഥി​ര​താ​മ​സ​മാ​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തും​ ​അ​വ​രാ​ണ്.​ ​അ​തു​കൊ​ണ്ടാ​വാം​ ​മ​റി​യം​ ​സോ​ഫി​യ​ ​ല​ക്ഷ്‌​മി​ ​എ​ന്ന് ​അ​വ​ർ​ ​എ​നി​ക്ക് ​പേ​രി​ട്ട​ത്.​ ​ഞാ​നും​ ​അ​നി​യ​നും​ ​ഓ​ർ​മ്മ​ ​വ​ച്ച​ ​സ​മ​യം​ ​മു​ത​ൽ​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ഇ​ന്ത്യ​ ​സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഏ​ഴാം​ ​വ​യ​സി​ൽ​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ൽ​ ​വ​ന്ന് ​ക​ഥ​ക​ളി​ ​ക​ണ്ട​താ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ ​ഓ​ർ​മ്മ.​ ​അ​വി​ടെ​വ​ച്ചാ​ണ് ​ആ​ദ്യ​മാ​യി​ ​സു​നി​ലേ​ട്ട​നെ​ ​കാ​ണു​ന്ന​ത്.​ ​അ​ന്ന് ​ഇ​ങ്ങ​നെ​യൊ​ക്കെ​യാ​വും​ ​എ​ന്ന് ​ചി​ന്തി​ച്ചി​ട്ടേ​യി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​പി​ന്നെ​യും​ ​വ​ർ​ഷ​ങ്ങ​ൾ​ ​ഒ​രു​പാ​ട് ​ക​ഴി​ഞ്ഞി​ട്ടാ​ണ് ​അ​ദ്ദേ​ഹ​മാ​ണ് ​ത​ന്റെ​ ​ന​ല്ല​ ​പാ​തി​യെ​ന്ന് ​തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​തെ​ന്ന് ​ ​ല​ക്ഷ്‌​മി​ ​ഓ​ർ​ക്കു​ന്നു.

മ​ല​യാ​ളം​ ​പ​ഠി​ച്ച​തി​ന്റെ​ ​ക​ട​പ്പാ​ട്
ജ​നി​ച്ച് ​വ​ള​ർ​ന്ന​ത് ​ഫ്രാ​ൻ​സി​ലാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​ന്ത്യ​ൻ​ ​രീ​തി​ക​ളെ​ ​കു​റി​ച്ചൊ​ക്കെ​ ​അ​റി​വു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ​ഇ​വി​ടെ​ ​മ​രു​മ​ക​ളാ​യി​ ​എ​ത്തി​യ​പ്പോ​ഴും​ ​ഒ​ട്ടും​ ​പേ​ടി​യും​ ​ടെ​ൻ​ഷ​നും​ ​തോ​ന്നി​യി​രു​ന്നി​ല്ല.​ ​ചെ​റി​യ​ ​കു​ട്ടി​ക​ളാ​യി​രു​ന്ന​പ്പോ​ൾ​ ​മു​ത​ൽ​ ​അ​മ്മ​ ​ശി​വ​ന്റേ​യും​ ​വി​ഷ്‌​ണു​വി​ന്റേ​യും​ ​ഗ​ണ​പ​തി​യു​ടേ​യു​മൊ​ക്കെ​ ​ക​ഥ​ക​ൾ​ ​പ​റ​ഞ്ഞു​ ​ത​ന്നി​ട്ടു​ണ്ട്.​ ​പി​ന്നെ​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​വ​രു​ന്ന​ ​സ്ഥ​ല​വു​മാ​ണ​ല്ലോ.​ ​കേ​ര​ള​വും​ ​ഫ്രാ​ൻ​സും​ ​തി​ക​ച്ചും​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​ര​ണ്ടു​ ​സ്ഥ​ല​ങ്ങ​ളാ​ണ്.​ ​ര​ണ്ട് ​സം​സ്‌​കാ​രം,​ ​ര​ണ്ട് ​ഭാ​ഷ​ ​അ​ങ്ങ​നെ​യൊ​ക്കെ.​ ​ആ​ദ്യ​മൊ​ക്കെ​ ​അ​തി​ന്റേ​താ​യ​ ​ചി​ല​ ​ചെ​റി​യ​ ​ചെ​റി​യ​ ​ബു​ദ്ധി​മു​ട്ടു​കൾ ഉ​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​മ​ല​യാ​ള​ഭാ​ഷ​ ​പ​ഠി​പ്പി​ച്ച​തി​ന്റെ​ ​ഫു​ൾ​ ​ക്രെ​ഡി​റ്റും​ ​എ​ന്റെ​ ​നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ​ ​ കു​ട്ടി​ക​ൾ​ക്കാ​ണ്.​ ​പ​ഠി​പ്പി​ക്കു​മ്പോ​ൾ​ ​ഇ​വി​ട​ത്തെ​ ​ഭാ​ഷ​യി​ല്ലാ​തെ​ ​പ​റ്റി​ല്ല​ല്ലോ.​ ​അ​ങ്ങ​നെ​ ​കു​ട്ടി​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മ​ല​യാ​ളം​ ​പ​ഠി​ച്ചു.

എ​ന്റെ​ ​ വീ​ടി​ന്റെ​ ​ ജീ​വ​ശ്വാ​സം
ക​ഥ​ക​ളി​യും​ ​നൃ​ത്ത​വു​മാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​വീ​ടി​ന്റെ​ ​ജീ​വ​ശ്വാ​സം.​ ​ക​ഥ​ക​ളി​യു​ടെ​ ​ചി​ല​ ​അ​ടി​സ്ഥാ​ന​ ​പാ​ഠ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ​പ​ഠി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ല​ ​എ​ന്ന​താ​ണ് ​വാ​സ്‌​ത​വം.​ ​എ​ന്റെ​ ​ആ​ത്മാ​വ് ​എ​പ്പോ​ഴും​ ​ഭ​ര​ത​നാ​ട്യ​ത്തോ​ടൊ​പ്പ​മാ​ണ്.​ ​ന​ട​ന്നു​ ​തു​ട​ങ്ങും​ ​മു​മ്പേ​ ​പാ​ട്ടു​ ​കേ​ട്ടാ​ൽ​ ​അ​തി​നൊ​പ്പം​ ​ഡാ​ൻ​സ് ​ചെ​യ്യാ​നാ​ണ് ​ഞാ​ൻ​ ​ശ്ര​മി​ച്ചി​രു​ന്ന​ത് ​എ​ന്നാ​ണ് ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.​ ​അ​ങ്ങ​നെ​ ​അ​ഞ്ച് ​വ​യ​സ് ​മു​ത​ൽ​ ​നൃ​ത്തം​ ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​അ​ന്ന് ​ക​ണ്ടം​പ​റ​റി​ ​ഡാ​ൻ​സാ​ണ് ​പ​ഠി​ച്ച​ത്.​ ​ജാ​സ്,​ ​ഫ്ല​മിം​ഗോ,​ ​ഹി​പ് ​ഹോ​പ്,​ ​ബാ​ലെ​ ​അ​ങ്ങ​നെ​യ​ങ്ങ​നെ.​ ​ഒ​രി​ക്ക​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​വ​ന്ന​പ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​ഭ​ര​ത​നാ​ട്യം​ ​കാ​ണു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​ക്ലാ​സി​ക്ക​ൽ​ ​നൃ​ത്തം​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​അ​ന്ന് ​ക​ണ്ട​ത്.​ ​എ​ല്ലാ​ ​നൃ​ത്ത​രൂ​പ​ങ്ങ​ളോ​ടും​ ​ഒ​രു​ ​ഇ​ഷ്‌​ട​മു​ണ്ടാ​യി​രു​ന്നു.​ ​ഭ​ര​ത​നാ​ട്യം​ ​ക​ണ്ട​പ്പോ​ൾ​ ​അ​ത് ​പ​ഠി​ക്ക​ണം​ ​എ​ന്ന് ​തോ​ന്നി.​ ​തി​രി​ച്ച് ​ഫ്രാ​ൻ​സി​ലെ​ത്തി​യ​ ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​ക്ലാ​സി​ക് ​നൃ​ത്തം​ ​പ​ഠി​പ്പി​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളെ​പ്പ​റ്റി​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ഭാ​ഗ്യ​ത്തി​ന് ​എ​ന്റെ​ ​വീ​ടി​ന്റെ​ ​അ​ടു​ത്തു​ത​ന്നെ​ ​ഒ​രു​ ​ഡാ​ൻ​സ് ​സ്‌​കൂ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​ഒ​ൻ​പ​ത് ​വ​യ​സു​മു​ത​ൽ​ ​ഭ​ര​ത​നാ​ട്യം​ ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി.

ര​ഹ​സ്യ​യു​ടെ​ ​ വ​ഴി​കൾ
കേ​ര​ള​ത്തി​ൽ​ ​പ​ല​പ്പോ​ഴും​ ​ക്ലാ​സി​ക് ​ക​ല​ക​ളൊ​ക്കെ​യും​ ​പ​ഠി​പ്പി​ക്കു​ന്ന​തും​ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​ ​മാ​ത്ര​മാ​ണ് ​എ​ന്ന് ​തോ​ന്നാ​റു​ണ്ട്.​ ​അ​ത് ​പ​ല​പ്പോ​ഴും​ ​അം​ഗീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.​ ​മ​ത്സ​ര​ത്തി​ന് ​വേ​ണ്ടി​ ​മാ​ത്രം​ ​ഞാ​ൻ​ ​കു​ട്ടി​ക​ളെ​ ​പ​ഠി​പ്പി​ക്കാ​റി​ല്ല.​ ​ക​ലാ​ശ​ക്തി​യി​ലെ​ ​ക്ലാ​സു​ക​ളെ​ല്ലാം​ ​ശാ​സ്ത്രീ​യ​മാ​യ​ ​രീ​തി​യി​ലാ​ണ് ​പോ​കു​ന്ന​ത്.​ ​പ​ഠി​പ്പി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ളി​ലെ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​റു​ണ്ട് ​എ​ന്ന് ​മാ​ത്രം.​ ​ക​ല​യെ​ ​സ്നേ​ഹി​ക്കു​ന്ന​ ​ഒ​രാ​ൾ​ക്ക് ​അ​തി​നെ​ ​മ​ത്സ​ര​മാ​യി​ ​കാ​ണാ​ൻ​ ​ക​ഴി​യി​ല്ല.​ ​ക​ല​ ​എ​ന്ന​ത് ​ഒ​രു​ ​ക​ലാ​കാ​ര​ന്റെ​ ​പ്രാ​ർ​ത്ഥ​ന​യാ​ണ്.​ ​അ​ങ്ങ​നെ​ ​കാ​ണാ​നാ​ണ് ​എ​നി​ക്ക് ​ഇ​ഷ്‌​ടം.​ ​മ​ത്സ​ര​ത്തി​ന്റെ​ ​രീ​തി​യി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​അ​വി​ടെ​ ​ദേ​ഷ്യ​വും​ ​അ​സൂ​യ​യും​ ​സ​ങ്ക​ട​വു​മൊ​ക്കെ​ ​വ​രും.​ ​അ​തൊ​ന്നും​ ​ഒ​രു​ ​ക​ലാ​കാ​ര​ന് ​ആ​വ​ശ്യ​മി​ല്ല.

ക​ല​യ്‌​ക്ക് ​ഒ​രി​ക്ക​ലും​ ​അ​തി​ർ​ത്തി​ക​ളി​ല്ല.​ ​ഏ​തു​ ​ക​ല​യും​ ​മ​റ്റൊ​രു​ ​ക​ല​യോ​ട് ​താ​ദാ​ത്മ്യം​ ​പ്രാ​പി​ക്കു​മെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​അ​ത്ത​ര​ത്തി​ൽ​ ​മൂ​ന്ന് ​ഇ​ന്ത്യ​ൻ​ ​ക​ല​ക​ൾ​ ​ചേ​ർ​ത്തു​കൊ​ണ്ട് ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​യി​ൽ​ ​ഒ​രു​ ​പ്രോ​ഗ്രാം​ ​ചെ​യ്‌​തി​രു​ന്നു.​ ​'​ര​ഹ​സ്യ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ചെ​യ്‌​ത​ ​പ​രി​പാ​ടി​യി​ൽ​ ​ഭ​ര​ത​നാ​ട്യ​വും​ ​ക​ഥ​ക​ളി​യും​ ​ഒ​ഡീ​സി​യു​മാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ ​രാ​മാ​യ​ണ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​അ​വ​ത​രി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​ഭ​ര​ത​നാ​ട്യ​ത്തി​ന്റ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​രാ​മ​നാ​യി​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണ് ​എ​ത്തി​യ​ത്.​ ​ഹ​നു​മാ​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ത് ​ക​ഥ​ക​ളി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.​ ​അ​ത് ​സു​നി​ലേ​ട്ട​ൻ​ ​ത​ന്നെയാ​ണ് ​ ചെ​യ്‌​ത​ത്.​ ​പി​ന്നെ​യു​ള്ള​ ​സീ​ത​യെ​ ​ഒ​ഡീ​സി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​വ​ത​രി​പ്പി​ച്ച​ത് ​ഒ​ഡീ​സി​ ​ക​ലാ​കാ​രി​യാ​യ​ ​അ​ഭ​യാ​ല​ക്ഷ്‌​മി​യാ​ണ്.​ ​രാ​മ​ന്റേ​യും​ ​ഹ​നു​മാ​ന്റേ​യും​ ​സീ​ത​യു​ടേ​യും​ ​പേ​രി​ന്റെ​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​ചേ​ർ​ത്താ​ണ് ​പ​രി​പാ​ടി​ക്ക് ​'​ര​ഹ​സ്യ"​എ​ന്ന് ​പേ​രി​ട്ട​ത്.​ ​അ​തി​ന് ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​വ​ലി​യ​ ​സ്വീ​ക​ര​ണ​മാ​ണ് ​

ആ​സ്വാ​ദ​ക​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ല​ഭി​ച്ച​ത്.

'​'​അ​ന്താ​ക്ഷ​രി​ ​ക​ളി​ക്കു​ന്നി​ല്ലേ​ ​ചേ​ട്ടാ...​"​"​ ​എ​ന്ന​ ​ഡ​യ​ലോ​ഗാ​ണ് ​എ​ന്നെ​ ​കാ​ണു​മ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​ഓ​ർ​ക്കു​ന്ന​ത്.​ ​ബാം​ഗ്ലൂ​ർ​ ​ഡെ​യ്സി​ലെ​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ശ​രി​ക്കും​ ​ഞാ​നു​മാ​യി​ ​ന​ല്ല​ ​സാ​മ്യ​മു​ണ്ട്.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​നൃ​ത്തം​ ​പ​ഠി​ക്കാ​നാ​യി​ ​ഇ​ന്ത്യ​യി​ലെ​ത്തി​ ​അ​വ​സാ​നം​ ​ഇ​വി​ട​ത്തെ​ ​ത​ന്നെ​ ​ഒ​രാ​ളാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​ബി​ഗ് ​ബി​യാ​ണ് ​എ​ന്റെ​ ​ആ​ദ്യ​ത്തെ​ ​സി​നി​മ.​ ​പ​ക്ഷേ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് ​ബാം​ഗ്ലൂ​ർ​ ​ഡെ​യ്സ് ​മു​ത​ലാ​ണ്.​ ​പി​ന്നെ​യും​ ​ഒ​രു​പി​ടി​ ​ന​ല്ല​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​വാ​ൻ​ ​പ​റ്റി.​ ​സി​നി​മ​യും​ ​ഇ​പ്പോ​ൾ​ ​നൃ​ത്തം​ ​പോ​ലെ​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, FRANCE LAKSHMI, INTERVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.