കോട്ടയം: പൊതുപ്രവർത്തനരംഗത്തെ മികവിനുള്ള ഫാ. ആന്റണി വാഴപ്പള്ളി അവാർഡ് കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയായ്ക്ക്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് 18ന് വൈകിട്ട് 4ന് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സുപ്രിംകോടതി മുൻ ജഡ്ജ് കെ.ടി തോമസ് നൽകും. മന്ത്രി വി.എൻ.വാസവൻ സ്മമേളനം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അഡ്വ.വി.ബി ബിനു, ഫാ.ജോൺ കുന്നത്തുകുഴി, ഫാ.എം.പി ജോർജ്, ആർട്ടിസ്റ്റ് സുജാതൻ, പ്രൊ വി.ജി തമ്പി എന്നിവർ പ്രസംഗിക്കും. ഫൗണ്ടേഷൻ ചെയർമാൻ വർഗീസ് ചെമ്പോല അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |