പയ്യന്നൂർ: നഗരസഭ മഴക്കാല പൂർവ്വ മെഗാ ശുചീകരണം പെരുമ്പയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ,ടി.പി.സമീറ, കൗൺസിലർ കെ.കെ. ഫൽഗുനൻ, എം.ആനന്ദൻ , സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻസിറ്റി മാനേജർ എ.വി. മധുസൂദനൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഇ.നന്ദകുമാർ സംസാരിച്ചു.
പെരുമ്പ മുതൽ കോത്തായിമുക്ക് വരെ സംഘടിപ്പിച്ച ശുചീകരണത്തിൽ, ജനപ്രതിനിധികൾ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ആശപ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ് . പയ്യന്നൂർ കോളേജ് , ഗവ. വൊക്കേഷണൽ, ഹയർസെക്കൻഡറി, യൂനിറ്റു വളണ്ടിയർമാർ, വ്യാപാര സംഘടന പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |