കിളിമാനൂർ: കനത്തമഴയിലും കാറ്റിലും മരം കടപുഴകി വീട് തകർന്നു.നഗരൂർ വെള്ളം കൊള്ളി ഗേറ്റുമുക്കിൽ ലക്ഷ്മിയുടെ കൊച്ചുവിള വീടിന് മുകളിലേക്കാണ് മരം വീണത്.ചൊവ്വാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്ന് പെയ്ത കാറ്റിലാണ് മരം ഓടും ആസ്ബസ്റ്റോസും മേഞ്ഞ കാലപ്പഴക്കം ചെന്ന വീടിന് മുകളിലേക്ക് പതിച്ചത്. ഈ സമയം ലക്ഷ്മി വീട്ടിനുള്ളിലുണ്ടായിരുന്നു.ശബ്ദം കേട്ട് ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു.ആസ്ബസ്റ്റോസിന്റെ മദ്ധ്യഭാഗം രണ്ടായി പിളർന്ന നിലയിലാണ്.പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |