SignIn
Kerala Kaumudi Online
Friday, 27 September 2024 6.12 PM IST

നിലപാടിൽ ഉറച്ച് ആക്ഷൻ കമ്മിറ്റി; 400 കെ.വി ഇടനാഴി നഷ്ടപരിഹാരത്തിൽ തീരുമാനമായില്ല

Increase Font Size Decrease Font Size Print Page
400-kv

ഇടമൺ കൊച്ചി നഷ്ടപരിഹാര പാക്കേജ് വേണമെന്ന് ആക്ഷൻ കമ്മിറ്റി;പഴയ പാക്കേജ് ആവർത്തിച്ച് കെ.എസ്.ഇ.ബി

ഇരിട്ടി: വയനാട്-കരിന്തളം 400 കെ.വി വൈദ്യുത ഇടനാഴി നിർമ്മാണത്തിനായി സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഇന്നലെ നടത്തിയ ചർച്ചയും പരാജയം. പ്രവൃത്തി പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് കെ.എസ്.ഇ.ബിയും ഇടമൺ കൊച്ചി നഷ്ടപരിഹാരപാക്കേജെങ്കിലും നടപ്പാക്കണമെന്ന നിലപാടിൽ ആക്ഷൻ കമ്മിറ്റിയും ഉറച്ചുനിന്നതോടെയാണ് ഇന്നലെ നടന്ന ചർച്ച അലസിയത്.

ഏറ്റവും ചുരുങ്ങിയത് ഇടമൺ കൊച്ചി പാക്കേജെങ്കിലും പ്രഖ്യാപിച്ചാൽ മാത്രമേ നിർമ്മാണം അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ചക്കുള്ളുവെന്ന് ജനപ്രതിനിധികളും ആക്ഷൻ കമ്മറ്റി ഭാരവാഹികളും ഉറച്ചുനിന്നതോടെയാണ് ഒരു തീരുമാനവും എടുക്കാതെ യോഗം പിരിഞ്ഞത്.

ഇന്നലെ രാവിലെ എടൂരിലുള്ള ട്രാൻസ്ഗ്രിഡ് ഇരിട്ടി സബ്ഡിവിഷൻ ഓഫീസിൽ നടന്ന ചർച്ചയിൽ അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികന്നേൽ , ആക്ഷൻ ചെയർമാൻ തോമസ് വർഗീസ് , കൺവീനർ ബെന്നി പുതിയാമ്പുറം , ഗ്രാമ പഞ്ചായത്ത് അംഗംങ്ങളായ സജി മച്ചിത്താന്നി , മിനി വിശ്വനാഥൻ ,കർഷക പ്രതിനിധികളായ ജിമ്മി അന്തീനാട്ട് , ജോഷി പാലമറ്റം , ജെയിംസ് കാണിച്ചിയാർ ,ജോർജ് കിളിയന്തറ ,എബ്രഹാം ജോർജ് പനച്ചികരോട്ട് ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനിയർ ആർ.രാജേഷ് , നോർത്ത് സോൺ ചീഫ് എൻജിനിയർ ഹരീഷൻ മൊട്ടമേൽ , ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയർ പി.എൻ. അശോകൻ , ട്രാൻസ്ഗ്രിഡ് എക്സിക്യൂട്ടീവ് എൻജിനിയർ കൃഷ്‌ണേന്ദു , ഇരിട്ടി ഇ.ഇ ലിജോ തോമസ് എന്നിവർ പങ്കെടുത്തു .

വൈദ്യുതിമന്ത്രിക്ക് റിപ്പോർട്ട് നൽകും

ഇന്നലെ നടന്ന ചർച്ചയിലെ സംബന്ധിച്ച റിപ്പോർട്ട് മന്ത്രിയെ സമർപ്പിക്കുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു . നഷ്ടപരിഹാരം സംബന്ധിച്ച് ഉടൻ തന്നെ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ചർച്ചയിൽ തീരുമാനമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യായവിലയുടെ അഞ്ചിരട്ടി

ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനു ന്യായവിലയുടെ 5 ഇരട്ടിയാണ് ഇടമൺ കൊച്ചി പാക്കേജിൽ നൽകിയത്. ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായവില പ്രകാരം ഉള്ള നിലവിലെ നഷ്ടപരിഹാരത്തിനു പുറമേ എക്സ്‌ഗ്രേഷ്യ ആയി നിശ്ചിത ശതമാനവും ലഭിക്കണം. ഇതിൽ തന്നെ ടവർ ലൈൻ സ്ഥാപിക്കുന്നതിന്റെ ഉയരം കൂടുമ്പോൾ നഷ്ടപരിഹാരം കുറയും. വിളകൾക്കുള്ള നഷ്ടപരിഹാരം ഇതിനു പുറമേ ലഭിക്കും.

കരിന്തളം വയനാട് 400 കി.വി ലൈൻ

വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമത്തിനും വർദ്ധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനും അന്തർസംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുള്ള നോർത്ത് ഗ്രീൻ കോറിഡോർ ഡബിൾ സർക്യൂട്ട് 400 കെ.വി ലൈൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.