തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ നടന്നുവരുന്ന അതിക്രമങ്ങൾ അപലനീയമാണെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. സർക്കാർ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ ചില ഉന്നത ഉദ്യോഗസ്ഥർ പെരുമാറുന്നത് ദൗർഭാഗ്യകരമാണ്. സർവീസ് ചട്ടങ്ങൾ വളച്ചൊടിക്കാൻ ഡോക്ടർമാർ അനുവദിക്കില്ല. മാദ്ധ്യമങ്ങളിലൂടെ മെഡിക്കൽ പ്രൊഫഷനെ അപമാനിക്കുന്നവർക്ക് എതിരെ സർക്കാർ കടുത്ത നടപടി എടുക്കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |