ഓയൂർ : വെളിനല്ലൂർ ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്ളസ് ടു കൊമേഴ്സിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയ വിദ്യാർത്ഥിയെയും അതോടൊപ്പം എസ്.എസ്.എൽ.സി , പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.കെ.ജ്യോതിദാസ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പെരപ്പയം സുഭാഷ് സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികളെ പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി കെ.മണി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയവെളിനല്ലൂർ, ജില്ലാ കമ്മിറ്റി അംഗം. കരിങ്ങന്നൂർ മനോജ്,ചടയമംഗലം ഹരി ,ഡി.രമേശൻ, ജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |