തൃശൂർ: ഹരിനഗർ വാർഷികാഘോഷ പരിപാടികൾ കുട്ടൻകുളങ്ങര ഡിവിഷൻ കൗൺസിലർ എ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹരി നഗർ നിവാസി പി. സുബ്രഹ്മണ്യന്റെ 'ഉറക്കെ ചിരിക്കുക' എന്ന കാർട്ടൂൺ സമാഹാരം ചിത്രസൗധം സുകുമാരൻ പ്രകാശനം ചെയ്തു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും, സർട്ടിഫിക്കറ്റും ശ്രീവ്യാസ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. ഗീത വിതരണം ചെയ്തു. ശതാഭിഷിക്തനായ ജില്ലാ റസിഡന്റ്സ് അപെക്സ് കൗൺസിൽ പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണനെ ആദരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ. രാംമോഹൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ.ആർ.എസ്. അയ്യർ, അസോസിയേഷൻ ഭാരവാഹികളായ കെ. കൃഷ്ണകുമാർ, സുരഭില രമണൻ, ദേവി ഗോപിനാഥൻ, എ.ആർ. വാസുദേവൻ, എം.ടി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |