കാഞ്ഞങ്ങാട് : നമ്മള് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ സഹകരണത്തോടെ രൂപീകരിച്ച സിൽവർ സ്ക്രീൻ ചലച്ചിത്ര പ്രദർശന ആസ്വാദക കൂടായ്മ യു.ബി.എം.സി സ്കൂൾ ഹാളിൽ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. തമ്പായി അമ്മ മോനാച്ചയെ ചടങ്ങിൽ ആദരിച്ചു സിൽവർ സ്ക്രീനിന്റെ ലോഗോ പ്രകാശനവും പ്രിയനന്ദനൻ നിർവ്വഹിച്ചു. ചന്ദ്രു വെള്ളരിക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു.ആർ. നന്ദലാൽ, ടി.കെ.നാരായണൻ, രാജ്മോഹൻ നീലേശ്വരം , ജയൻ മാങ്ങാട് , ദിവാകരൻ വിഷ്ണുമംഗലം , മൃദുൽ വി.എം, സുനിൽ പിലിക്കോട്, സജീവൻ എന്നിവർ സംസാരിച്ചു. സി.പി ശുഭ സ്വാഗതവും നബിൻ ഒടയഞ്ചാൽ നന്ദിയും പറഞ്ഞു.. 'ദ ഫസ്റ്റ് ഗ്രേഡർ' എന്ന ചിത്രത്തിന്റെ പ്രദർശനവും നടന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |