തൃശൂർ: ജില്ലാ ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ദേശീയ ഡെങ്കു ദിനാചരണത്തിന്റെയും ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ശുചീകരണം നടത്തി. കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ്, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.കെ.മനോജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സതീഷ്, മാസ് മീഡിയ ഓഫീസർ സന്തോഷ്, ബാബു കുമാർ, രജിനേഷ് രാജൻ, എം.മുർഷിദ്, സംഗീത്, ശ്രീ കേരള വർമ്മ കോളേജ്, പാറമേക്കാവ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് തുടങ്ങിയവർ പങ്കെടുത്തു. മഴക്കാല പൂർവ ശുചീകരണം ശക്തിപ്പെടുത്താനായി 18, 19 തീയതികളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തണമെന്നാണ് സർക്കാർ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |