കൊല്ലം :ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിൽ സുവോളജി, കോമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കേറ്റുകളും പകർപ്പും സഹിതം 28ന് രാവിലെ 10ന് കോമേഴ്സ് വിഷയത്തിനും, രാവിലെ 11ന് സുവോളജി വിഷയത്തിനും കോളേജ് ഓഫീസിൽ ഹാജരാകണം. ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ അഭിമുഖം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |