അങ്കമാലി: ബോംബെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി രാജ്യത്തെ മികച്ച ലാബുകൾക്ക് നൽകുന്ന റാങ്കിംഗിൽ എ ഗ്രേഡ് ലാബുകളുടെ ആദ്യ പത്തിൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ ഇ യന്ത്ര റോബോട്ടിക് ലാബിനെയും തിരഞ്ഞെടുത്തു. രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളിൽ ഉള്ള ലാബുകളിൽ ഏറ്റവും മികച്ച റോബോട്ടിക് ലാബ് കണ്ടെത്തുന്നതിന് നടത്തിയ സർവേയിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക എൻജിനിയറിംഗ് കോളേജാണ് ഫിസാറ്റ്. ടാസ്ക് ബേസ്ഡ് ട്രെയിനിംഗ്, റോബോട്ടിക് കോംപെറ്റീഷനുകളിൽ ഉള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം തുടങ്ങി വിവിധ മേഖലകളിൽ ഉള്ള ഫിസാറ്റിന്റെ നേട്ടങ്ങൾ പരിശോധിച്ച ശേഷമാണ് എ ഗ്രേഡ് ലാബുകളുടെ റാങ്കിംഗിൽ ഇടം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |