SignIn
Kerala Kaumudi Online
Friday, 27 September 2024 7.19 PM IST

ചരടുകുത്തിക്കളി അരങ്ങേറ്റം നാളെ

Increase Font Size Decrease Font Size Print Page
annur

പയ്യന്നൂർ: അന്നൂർ കേളപ്പൻ സർവ്വീസ് സെന്ററിന്റെ അഭിമുഖ്യത്തിൽ ഡോ.എ.കെ. വേണുഗോപാലിന്റെ ശിക്ഷണത്തിൽ കോൽക്കളി, ചരടുകുത്തിക്കളിയിൽ പരിശീലനം പൂർത്തിയാക്കിയ അഞ്ചാം ബാച്ചിന്റെ അരങ്ങേറ്റവും

കേളപ്പൻ സർവ്വീസ് സെന്റർ പുരസ്കാര സമർപ്പണവും നാളെ അന്നൂർ ശാന്തിഗ്രാമിൽ നടക്കും. വൈകീട്ട് 6 ന് പ്രസിഡന്റ് പി.കമ്മാരപൊതുവാളുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും. ഫോക് ലോർ അക്കാഡമി സെക്രട്ടറി എ.വി. അജയകുമാർ പുരസ്കാരങ്ങൾ സമ്മാനിക്കും. ടി.കെ.കോമപൊതുവാൾ സ്മാരക പുരസ്കാരം ഇ.എ. കൃഷ്ണനും പി.പി. രായണൻ ഗുരുക്കൾ സ്മാരക പുരസ്കാരം ഒ.പി. കുന്ദനും ഏറ്റുവാങ്ങും. കോൽക്കളി , ചരട്കുത്തിക്കളി പരിശീലകൻ ഡോ.എ.കെ.വേണുഗോപാലിനെ ആദരിക്കും. തുടർന്ന് യോദ്ധാ കളരിപ്പയറ്റ് അക്കാഡമി അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനം അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.