ബി.എ./ബി.എ അഫ്സൽ-ഉൽ-ഉലാമ/ബി.എസ്സി./ ബി.പി.എ./ബി.കോം. (ആന്വൽ) പാർട്ട് ഒന്ന്, രണ്ട് (സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ തീയതി പിഴകൂടാതെ 21വരെയും 150 രൂപ പിഴയോടെ 24വരെയും 400 രൂപ പിഴയോടെ 27വരെയും പുനഃക്രമീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്. , നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഓൺലൈനായും രണ്ടാം സെമസ്റ്റർ നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഓഫ്ലൈനായും പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. മാത്തമാറ്റിക്സ് പരീക്ഷയുടെ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചു.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ ബി.കോം എൽ എൽ.ബി./ ബി.ബി.എ എൽ എൽ.ബി പരീക്ഷയുടെ വൈവവോസി 31 മുതൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് (നൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്) പരീക്ഷയുടെ വൈവവോസി 20 ന് നടത്തും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ആറാം സെമസ്റ്റർ ബി.ബി.എ പരീക്ഷയുടെ പ്രോജക്ട്/വൈവവോസി 22 ന് രാവിലെ 9.30 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21, 22 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
നാലാം സെമസ്റ്റർ ബി.പി.ഇ.എഡ് രണ്ട് വർഷ കോഴ്സ് (2020 സ്കീം) സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ന്യൂ ജനറേഷൻ പ്രോഗ്രാമുകളുൾപ്പെടെയുള്ള വിവിധ എം.എസ്സി ഒന്നാം സെമസ്റ്റർ, ഒക്ടോബർ 2023 (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 28 വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.
ഹാൾ ടിക്കറ്റ്
മേയ് 22ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം, ബി.എ അഫ്സൽ ഉൽ ഉലമ ബിരുദം പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2020, 2021 അഡ്മിഷനുകൾ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |