SignIn
Kerala Kaumudi Online
Tuesday, 20 August 2019 11.11 AM IST

ആന പിടിച്ചാലിളകാത്ത തടി, അഥവാ വിശ്വാസവോട്ട്!

dronar

ക​ർ​ണാ​ട​ക​ ​രാ​ജ്യ​ത്ത് ​ഈ​ ​ത​കി​ടം​ ​മ​റി​ക്ക​ൽ​ ​ഏ​ർ​പ്പാ​ട് ​ച​ക്ക​ച്ചു​ള​ ​തി​ന്നു​ന്ന​ത് ​പോ​ലെ​ ​എ​ളു​പ്പ​മു​ള്ള​ ​കാ​ര്യ​മ​ല്ല​ ​എ​ന്ന​റി​യാ​ത്ത​ ​അ​മി​ത് ​ഷാ​ജി​യോ​ ​എ​ന്തി​ന്,​ ​യ​ദി​ ​ഊ​ര​പ്പാ​ജി​യോ​ ​പോ​ലും​ ​ഇ​ന്നാ​ട്ടി​ലു​ണ്ടാ​കു​മെ​ന്ന് ​ആ​രും​ ​ക​രു​തു​ന്നി​ല്ല.​ ​ച​ക്ക​ച്ചു​ള​ ​വെ​റു​തെ​ ​ര​സ​ത്തി​ന് ​തി​ന്നു​കൊ​ണ്ടേ​യി​രി​ക്കാം.​ ​ത​കി​ടം​മ​റി​ക്ക​ൽ​ ​പ്ര​ക്രി​യ​ ​അ​തു​പോ​ലെ​യ​ല്ല.


കു​മാ​ര​സ്വാ​മി​യെ​ ​ത​കി​ടം​ ​മ​റി​ക്കു​ക​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​പോ​ലെ​ ​ദു​ഷ്ക​ര​മാ​യ​ ​ഏ​ർ​പ്പാ​ട് ​ഈ​ ​ഭൂ​മു​ഖ​ത്ത് ​മ​റ്റൊ​ന്നു​ണ്ടാ​കു​മെ​ന്ന് ​അ​മ്പ​ത്താ​റി​ഞ്ച് ​മോ​ഡ​ൽ​ ​ന.​മോ.​ജി​ ​പോ​ലും​ ​പ​റ​യി​ല്ല.​ ​പേ​രി​ൽ​ ​കു​മാ​ര​ൻ​ ​ആ​ണെ​ങ്കി​ലും​ ​സ്വാ​മി​ ​ആ​ൾ​ ​കു​മാ​ര​ന​ല്ല.​ ​മ​ദ്ധ്യ​വ​യ​സ്‌​ക​നാ​ണ്.​ ​കു​മാ​ര​നെ​ ​ത​കി​ടം​ ​മ​റി​ക്കു​ന്ന​ത് ​പോ​ലെ​ ​എ​ളു​പ്പ​മ​ല്ല​ ​മ​ദ്ധ്യ​വ​യ​സ്‌​ക​നെ​ ​ത​കി​ടം​ ​മ​റി​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​കു​മാ​ര​സ്വാ​മി​യെ​ ​ത​കി​ടം​മ​റി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ല്പം​ ​കൈ​പൊ​ള്ളേ​ണ്ടി​ ​വ​രു​മെ​ന്ന് ​പ​ല​രും​ ​പ​ല​ ​രൂ​പ​ത്തി​ൽ​ ​അ​ട​ക്കം​ ​പ​റ​യു​ന്ന​ത്.​ ​കൈ​പൊ​ള്ളി​യാ​ലും​ ​ത​കി​ടം​ ​മ​റി​യു​മ​ല്ലോ​ ​എ​ന്ന് ​ആ​ലോ​ചി​ച്ചാ​ൽ​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​എ​ളു​പ്പ​ത്തി​ല​ങ്ങ് ​ന​ട​ന്നു​കൊ​ള്ളും.​ ​ഗോ​വ​യി​ലോ​ ​ത്രി​പു​ര​യി​ലോ​ ​ഒ​ന്നും​ ​ഇ​ത്ര​ ​പെ​ടാ​പ്പാ​ട് ​അ​മി​ത് ​ഷാ​ജി​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്നി​ട്ടി​ല്ല.​ ​കൈ​പ്പ​ത്തി​ ​ഒ​ന്ന് ​വി​ട​ർ​ത്തി​പ്പി​ടി​ച്ചാ​ൽ​ ​താ​മ​ര​യി​ത​ൾ​ ​പോ​ലെ​യാ​വു​മെ​ന്ന് ​ഷാ​ജി​ ​ഓ​ർ​മ്മി​പ്പി​ച്ച​തേ​യു​ള്ളൂ.​ ​ക​ണ്ണ​ട​ച്ച് ​തു​റ​ക്കും​ ​മു​മ്പേ​ ​എ​ല്ലാ​ ​കൈ​പ്പ​ത്തി​ക​ളും​ ​താ​മ​ര​യാ​യി​ ​മാ​റി​!​ ​(​ത്ര​ിപു​ര​യി​ലെ​ ​പ്ര​തി​പ​ക്ഷ​ ​കൈ​പ്പ​ത്തി​ക​ൾ​ ​ഒ​റ്റ​യി​രി​പ്പി​നാ​ണ് ​പ്ര​തി​പ​ക്ഷ​ ​താ​മ​ര​ക​ളാ​യി​ ​മാ​റി​യ​ത്.​ ​കാ​ലാ​ന്ത​ര​ത്തി​ൽ​ ​വി​പ്ല​വ്കു​മാ​ർ​ ​മോ​ഡ​ൽ​ ​താ​മ​ര​ക​ൾ​ക്ക് ​അം​ശ​വ​ടി​യും​ ​കൈ​യി​ൽ​ ​കി​ട്ടി.​)​ ​എ​ന്നാ​ൽ​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​സ്ഥി​തി​യ​ത​ല്ല.​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടി​ല്ലെ​ങ്കി​ലും​ ​ചി​ല്ല​റ​ ​കീ​റു​ന്ന​ ​ഏ​ർ​പ്പാ​ടാ​ണ് !


ഓ​ട്ടോ​റി​ക്ഷ​ ​ഓ​ടും​ ​പോ​ലെ​ ​ബം​ഗ​ലു​രു​വി​ൽ​ ​നി​ന്ന് ​മും​ബ​യി​ലേ​ക്ക് ​വി​മാ​ന​ങ്ങ​ൾ​ ​പ​റ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​ത് ​കു​റ​ച്ചു​ ​നാ​ളു​ക​ളാ​യി​ ​കു​മാ​ര​സ്വാ​മി​ ​കാ​ണു​ന്നു​ണ്ട്.​ ​ഇ​നി​ ​ന​മ്മു​ടെ​ ​നി​ർ​മ്മ​ലാ​ജി​ ​സീ​താ​രാ​മ​ൻ​ജി​യു​ടെ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഓ​ട്ടോ​റി​ക്ഷ​യേ​ക്കാ​ളും​ ​വി​മാ​ന​ത്തി​ന് ​വി​ല​ ​കു​റ​ച്ച​താ​യി​രി​ക്കു​മോ​ ​കാ​ര​ണം​ ​എ​ന്ന് ​ഇ​തു​ക​ണ്ടി​ട്ട് ​കു​മാ​ര​സ്വാ​മി​യും​ ​അ​ച്ഛ​ൻ​ ​ദേ​വ​ഗൗ​ഡാ​ജി​യും​ ​സ​ന്ദേ​ഹി​ക്കു​ക​യു​ണ്ടാ​യി.​ ​പ​ക്ഷേ​ ​വ​ജ്ര​ത്തേ​ക്കാ​ളും​ ​വി​ല​പി​ടി​പ്പു​ള്ള​ ​ചി​ല​ ​ഉ​രു​പ്പ​ടി​ക​ൾ​ ​ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​വി​മാ​ന​മ​ല്ലാ​തെ​ ​മ​റ്റൊ​ന്നും​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ​റ്റി​ല്ല​ ​എ​ന്ന​ ​വി​വ​രം​ ​യ​ദി​ ​ഊ​ര​പ്പാ​ജി​ക്ക​ല്ലേ​ ​അ​റി​യാ​വൂ.​ ​ഇ​തി​നൊ​ക്കെ​ ​പെ​ടു​ന്ന​ ​പാ​ട് ​ചി​ല്ല​റ​യ​ല്ല​ ​എ​ന്നും​ ​ഊ​ര​പ്പാ​ജി​ക്ക​റി​യാം.​ ​കു​മാ​ര​സ്വാ​മി​ക്ക് ​അ​തൊ​ന്നും​ ​അ​റി​യാ​ത്ത​ത​ല്ല​ ​എ​ങ്കി​ലും​ ​ഇ​ന്ന​ത്തെ​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്വാ​മി​ക്ക് ​അ​ത് ​അ​റി​യാ​ൻ​ ​വ​ഴി​യി​ല്ല​ ​ത​ന്നെ.


ഊ​ര​പ്പാ​ജി​യും​ ​അ​മി​ത് ​ഷാ​ജി​യ​ണ്ണ​നും​ ​ഏ​ത് ​വ​യ​സ​ൻ​ ​കു​തി​ര​യെ​യും​ ​പ​ട​ക്കു​തി​ര​യാ​ക്കി​ ​മാ​റ്റി​ക്കൊ​ടു​ക്കാ​ൻ​ ​കെ​ല്‌​പു​ള്ള​ ​ബ​ഹു​മി​ടു​ക്ക​രാ​ണ്.​ ​അ​തി​നെ​ ​ച​ന്ത​യി​ൽ​ ​കൊ​ണ്ടു​പോ​യി​ ​വി​ൽ​ക്കാ​ൻ​ ​വാ​ജു​ഭാ​യി​ ​വാ​ലാ​ജി​മാ​രെ​യും​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​അ​വ​ർ​ ​ഏ​ർ​പ്പാ​ടാ​ക്കി​ ​കൊ​ടു​ക്കും.


അ​ങ്ങ​നെ​ ​ഏ​ർ​പ്പാ​ട് ​ചെ​യ്ത​ ​വാ​ലാ​ജി​ക്ക് ​ചി​ല്ല​റ​ ​ക​ച്ച​വ​ട​ ​ട്രി​ക്കു​ക​ളൊ​ക്കെ​ ​ന​ന്നാ​യി​ ​അ​റി​യാ​വു​ന്ന​ത് ​കൊ​ണ്ടു​ ​മാ​ത്ര​മാ​ണ് ​കു​മാ​ര​സ്വാ​മി​ക്ക് ​ഇ​ൻ​ല​ൻ​ഡി​ൽ​ ​പ്ര​ണ​യ​ലേ​ഖ​ന​മെ​ഴു​തി​ ​തു​പ്പ​ല് ​വ​ച്ചൊ​ട്ടി​ച്ച് ​അ​യ​ച്ചു​ ​കൊ​ടു​ത്ത​ത്.​ ​പ്ര​ണ​യ​ലേ​ഖ​നം​ ​ര​ണ്ടെ​ണ്ണം​ ​കി​ട്ടി​യെ​ന്നാ​ണ് ​കു​മാ​ര​സ്വാ​മി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.


വേ​ഗം​ ​വി​ശ്വാ​സ​വോ​ട്ട് ​തേ​ടൂ,​ ​നാ​ഥാ​ ​എ​ന്നാ​ണ് ​പോ​ലും​ ​പ്ര​ണ​യ​പ​ര​വ​ശ​നാ​യി​ ​വാ​ലാ​ജി​ ​വി​ല​പി​ച്ച​ത്.​ ​വി​ശ്വാ​മി​ത്ര​നേ​ക്കാ​ളും​ ​ക​ടു​ക​ട്ടി​ ​മ​ന​സു​ള്ള​ ​കു​മാ​ര​സ്വാ​മി​യു​ടെ​ ​മ​നം​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​ഇ​ള​കു​മെ​ന്ന് ​ക​രു​തേ​ണ്ട​തി​ല്ല.​ ​സ്വാ​മി​ ​ആ​ള് ​വേ​റെ​യാ​ണ്.​ ​'​ആ​ന​ ​പി​ടി​ച്ചാ​ലി​ള​കാ​ത്തൊ​രു​ ​ത​ടി​ ​ശ്വാ​വ് ​പി​ടി​ച്ചു​ ​ഗ​മി​ക്കാ​യ് ​വ​രു​മോ​?'


യ​ദി​ ​ഊ​ര​പ്പാ​ജി​യു​ടെ​ ​സ്ഥി​തി​യാ​ണ് ​അ​ഹോ​ ​ക​ഷ്ടം​!​ ​ഗൗ​ഡാ​ജി​ ​മ​ക​ൻ​ ​കു​മാ​ര​സ്വാ​മി​ ​വ​ക​യാ​യ​ ​ക​സേ​ര​ ​ക​ണ്ട് ​രാ​പ്പ​നി​ ​പി​ടി​പെ​ട്ടി​ട്ട് ​നാ​ളേ​റെ​യാ​യി​രി​ക്കു​ന്നു.​ ​കാ​ണാ​ത്ത​ ​വൈ​ദ്യ​ന്മാ​രി​ല്ല,​ ​ക​ഴി​ക്കാ​ത്ത​ ​മ​രു​ന്നു​ക​ളി​ല്ല​!​ ​വാ​ലാ​ജി​യു​ടെ​ ​അ​ന്ത്യ​ശാ​സ​നം​ ​കേ​ട്ടി​ട്ടെ​ങ്കി​ലും​ ​സ്വാ​മി​യു​ടെ​ ​ത​ടി​ക്ക​സേ​ര​ ​ഇ​ള​കു​മെ​ന്ന​ ​സ്വ​പ്‌​ന​വും​ ​ഉ​ട​നെ​യെ​ങ്ങും​ ​ഫ​ലി​ക്കു​മെ​ന്ന് ​ക​രു​തു​ക​ ​വ​യ്യ.​ ​അ​ന്ത്യ​ശാ​സ​നം​ ​കൂ​ടെ​ക്കൂ​ടെ​ ​ന​ൽ​കേ​ണ്ടി​ ​വ​രു​ന്ന​ ​നി​ല​യി​ലാ​ണി​പ്പോ​ൾ​ ​വാ​ലാ​ജി​യും.​ ​ക​ലി​കാ​ല​ത്തി​ൽ​ ​അ​ങ്ങ​നെ​യാ​ണ്.​ ​ലാ​സ്റ്റ് ​ബ​സ് ​കൂ​ടെ​ക്കൂ​ടെ​ ​വ​രു​ന്ന​ത് ​പോ​ലെ​യാ​ണ് ​ചി​ല​ ​അ​ന്ത്യ​ശാ​സ​ന​ങ്ങ​ളു​ടെ​ ​ക​ഥ​യും.​ ​സ്വാ​മി​യു​ടെ​ ​വി​ശ്വാ​സം​ ​ഉ​ട​നെ​യൊ​ന്നും​ ​വോ​ട്ടാ​വു​ന്ന​ ​ല​ക്ഷ​ണ​മി​ല്ല!


ബം​ഗ​ലു​രു​വി​ൽ​ ​ചി​ല​ ​എ​മ്മെ​ല്ലേ​ ​പ​ട​ക്കു​തി​ര​ക​ൾ​ക്ക് ​അ​ഞ്ച് ​കോ​ടി​ ​വ​രെ​ ​ഊ​ര​പ്പാ​ജി​യു​ടെ​ ​(​അ​തോ,​ ​ഷാ​ജി​യു​ടെ​യോ​)​ ​കാ​വ​ലാ​ളു​ക​ൾ​ ​വി​ല​യി​ട്ട​താ​യി​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ഞ്ച് ​കോ​ടി​ ​വി​ല​മ​തി​ക്കു​ന്ന​ ​ഉ​രു​പ്പ​ടി​യാ​കാ​ൻ​ ​ചി​ല്ല​റ​ ​യോ​ഗ​മൊ​ന്നും​ ​പോ​രാ.​ ​ഇ​തു​പോ​ലു​ള്ള​ ​ഓ​ഫ​ർ​ ​സ്വ​പ്ന​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​എ​ന്നാ​ണ് ​അ​നു​ഭ​വ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.​ ​പ്ര​മു​ഖ​ ​വ​സ്ത്ര​ ​വ്യാ​പാ​ര​ശാ​ല​യു​ടെ​ ​ആ​ടി​ ​ഡി​സ്‌​കൗ​ണ്ട് ​സേ​ൽ​സ് ​ക​ഴി​ഞ്ഞാ​ൽ​ ​അ​ടു​ത്ത​തേ​തെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഉ​ത്ത​രം​ ​വി​ധാ​ൻ​സൗ​ധ​ ​ആ​ടി​ ​സേ​ൽ​സ് ​മേ​ള​ ​ആ​ണെ​ന്നാ​ണ് ​പ​ല​രും​ ​പ​റ​യു​ന്ന​ത്.​ ​പ​ണ​പ്പെ​രു​പ്പം​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​വ​ഴി​ ​ക​ണ്ടെ​ത്താ​നാ​യി​ ​എ.​ഐ.​സി.​സി​യു​ടെ​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​വേ​ണു​ഗോ​പാ​ല​ൻ​ജി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​റി​ൽ​ ​നി​ന്ന് ​വി​ദ​ഗ്ധോ​പ​ദേ​ശം​ ​സ്വീ​ക​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ​ദ്റോ​ണ​ർ​ക്ക് ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​വി​വ​രം.​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ​ ​നി​സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​വും​ ​വി​ദേ​ശ​വ​സ്ത്ര​ ​ബ​ഹി​ഷ്‌​ക​ര​ണ​വും​ ​ന​യി​ച്ച​ ​വേ​ണു​ഗോ​പാ​ല​ഗാ​ന്ധി​ജി​ക്ക് ​ഇ​തൊ​ന്നും​ ​പു​ത്ത​രി​യ​ല്ലെ​ങ്കി​ലും.

ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DRONAR, VARAVISHESHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.