കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിട്ടി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.